HOME
DETAILS
MAL
'ഒച്ചവയ്ക്കരുത്, അമ്മ ഉറങ്ങുകയാണ് ; മാതാവ് മരിച്ചതറിയാതെ മൃതദേഹത്തിനരികെ പിഞ്ചുപെണ്മക്കള് കാത്തിരുന്നത് ദിവസങ്ങള്‍
backup
October 04 2021 | 03:10 AM
പാരിസ്: മാതാവ് മരിച്ചു കിടക്കുകയാണെന്നറിയാതെ രണ്ടു പിഞ്ചുപെണ്‍കുട്ടികള്‍ ഫ്രാന്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മൃതദേഹത്തിനരികെ കഴിഞ്ഞത് ദിവസങ്ങള്‍. ലെ മാന്‍സ് നഗരത്തിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള സഹോദരിമാരാണ് മൃതദേഹത്തിനരികെ അമ്മ 'ഉണരുന്നതും' കാത്ത് ദിവസങ്ങള്‍ കാത്തിരുന്നത്.
ഒടുവില്‍ കുട്ടികള്‍ സ്കൂളില്‍ വരാതായതോടെ സ്കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലിസ് വീട്ടിലെത്തിയപ്പോഴാണ് കാര്യം മനസിലായത്. 'ഒച്ചവയ്ക്കരുത്, അമ്മ ഉറങ്ങുകയാണ്' എന്നായിരുന്നു വീട്ടിലെത്തിയ പൊലിസിനോട് കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത്.
അകത്തെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ഇവരുടെ മാതാവ് മരിച്ചു കിടക്കുകയാണെന്ന് പൊലിസ് കണ്ടെത്തിയത്.
സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. എന്നാല്‍ എത്ര ദിവസം മുമ്പായിരുന്നു മരണമെന്നു വ്യക്തമായിട്ടില്ല. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയരാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."