ശാശ്വതിക്ക് താങ്ങാവാന്‍ സുമനസ്സുകള്‍ കനിയണം
കുന്നുംകൈ: എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജ് ഡിഗ്രി വിദ്യാര്‍ഥിനിയുടെ ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചെമ്പംകുന്നു തറപ്പേല്‍ ദിനേശന് സരോജിനി ദമ്പതികളുടെ മകള്‍ ശാശ്വതി(19)ക്ക് മജ്ജയില്‍ കാന്‍സര്‍ ബാധിച്ച് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആറുമാസമായി ചികിത്സയിലാണ്.
അത്യപൂര്‍വ രോഗമായ മജ്ജയിലെ രക്തകോശങ്ങള്‍ പുനരുല്പാദനമില്ലാതെ നശിക്കുന്ന (എ.എം.എല്‍) രോഗമാണ് ശാശ്വതിയെ ബാധിച്ചിരിക്കുന്നത്. 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സ തുടര്‍ന്നു നടത്താന്‍ സ്വകാര്യ ബസ് ജീവനക്കാരനായ പിതാവിന് സാധിക്കാത്തതിനാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ബസുകളും ഓട്ടോറിക്ഷകളും വ്യാപാരികളും ശാശ്വതിയുടെ ചികിത്സാസഹായത്തിനായി നിരത്തിലിറങ്ങും. ഇതിനായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.
സഹായസമിതി രൂപീകരണ യോഗത്തില്‍ പരപ്പച്ചാലിലെ സൗരവ് ചികിത്സക്കായി സഹായസമിതി സ്വരൂപിച്ചതില് ബാക്കിവന്ന 20,000 രൂപ കണ്‍വീനര്‍ എ.ആര് രാജു പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന് കൈമാറി. ഭാരവാഹികള്‍: പ്രസീത രാജന് (ചെയര്മാന്), ജി മുരളീധരന് (വര്‍ക്കിങ് ചെയര്മാന്), ബാലാമണി, പ്രൊഫ. ആര് സന്തോഷ് (വൈസ് ചെയര്മാന്), ഇ.ടി ജോസ് (കണ്‍വീനര്‍), യു കരുണാകരന്, സ്കറിയ തോമസ് (ജോയിന്റ് കണ്‍വീനര്‍). അക്കൗണ്ട് നമ്പര്‍ 1780101010526, ഐ.എഫ്.എസ്.സി കോഡ് സി.എന്‍. ആര്.ബി 1780.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."