കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടേ?: സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കൊവിഡ് നെഗറ്റീവായ ശേഷമുള്ള ചികിത്സ സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത് നെഗറ്റീവായ ശേഷമാണെന്നും കോടതി വ്യക്തമാക്കി.നെഗറ്റീവായ ശേഷമുള്ള ഒരു മാസക്കാലയളവിലേക്ക് ചികിത്സ സൗജന്യമാക്കുന്ന കാര്യം പരിഗണിക്കാനാവുമോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. കൊവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 27,000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് കൊവിഡാനന്തര ചിത്സയ്ക്ക് പ്രതിദിന മുറിവാടകയായി 700 രൂപയാണ് ഈടാക്കുന്നത്. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പിന്നെ എന്തുചെയ്യുമെന്നും കോടതിചോദിച്ചു. കൊവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കൊവിഡ് മരണമായി കണക്കാക്കുന്ന സാഹചര്യത്തില്‍ ചികിത്സയും സൗജന്യമാക്കിക്കൂടെയെന്നാണ് കോടതി ആരാഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് കൊവിഡാനന്തര ചികിത്സയിലുള്ള എ.പി.എല്‍ വിഭാഗത്തിന് ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എ.പി.എല്‍ ആയവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ബെഡി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."