എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി രൂപീകരിച്ചു
എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി രൂപീകരിച്ചു
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി രൂപീകരിച്ചു. അബൂഖാസിം മസ്ജിദിൽ വെള്ളിയാഴ്ച്ച രാവിൽ മാസാന്ത സ്വലാത്ത് മജ്ലിസിന് ശേഷം ചേർന്ന പൊതുയോഗത്തിലാണ് എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി രൂപീകരിച്ചത്. ഉമർ വാഫി നിലമ്പൂർ പ്രസിഡന്റും, ഷഹീർ ബക്കളം സെക്രട്ടറിയും, കബീർ കാലൊടി ട്രെഷററുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.
വൈസ് പ്രസിഡന്റ്മാരായി നസീർ പാറമ്മൽ ,അബ്ദു റസാഖ് എന്നിവരെയും ജോയിന്റ് സെക്രെട്ടറിമാരായി - മുഹമ്മദ് ബഷീർ , മുഹമ്മദ് ഫസൽ , മുഹമ്മദ് ഷഫീഖ് എന്നിവരെയും തിരഞ്ഞെടുത്തു. ഷറഫുദ്ദീൻ സാഹിബ്, സലാം സാഹിബ്, ജാഫർ ഖാൻ, സൽമാൻ, അസ്‌ലം, അൻസാർ, മുഹമ്മദ് അസറുദീൻ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളുമായ കമ്മറ്റിയാണ് നിലവിൽ വന്നത്.
അൽഖുവൈർ സുന്നി സെന്റർ നേതാക്കളായ ഹനീഫ സാഹിബ് ഉപ്പള, യൂസുഫ് ബദർ അൽ സമ എന്നിവരുടെ സാന്നിധ്യത്തിൽ അൽഖുവൈർ സുന്നി സെന്റർ സെക്രട്ടറി അബ്ദുൽ വാഹിദ് മാള കമ്മറ്റി രൂപീകരണത്തിനു നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."