മാള ഗ്രാമപഞ്ചായത്തില്‍ പാടശേഖരം വര്‍ഷങ്ങളായി തരിശായികിടക്കുന്നു
മാള: പുത്തന്‍ചിറ, മാള, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന അഞ്ഞൂര്‍ ഹെക്ടര്‍ പാടശേഖരം ഏറെ വര്‍ഷങ്ങളായി തരിശായികിടക്കുന്നു.
പത്ത് വര്‍ഷം മുന്‍പ് വരെ ഈ പാടശേഖരങ്ങളില്‍ ഒരുപ്പു കൃഷി നടത്തിയിരുന്നതായി കര്‍ഷകര്‍ പറഞ്ഞു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടറും മാള ഗ്രാമപഞ്ചായത്തിലെ 150 ഹെക്ടറും വേളൂക്കര ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടറും കൂടിയാണ് അഞ്ഞൂര്‍ ഹെക്ടര്‍ പാടശേഖരം.
നിരവധി വര്‍ഷങ്ങളായി ഇവിടെ കൃഷിയില്ലാതെ പായലും ചണ്ടിയും നിറഞ്ഞ് കിടക്കുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട പ്രോല്‍സാഹനം ലഭിക്കാതെ വന്നപ്പോഴാണ് കര്‍ഷകര്‍ കൃഷി നിര്‍ത്തി മറ്റ് മേഖലകളിലേക്ക് തിരിഞ്ഞത്.
കോള്‍പാടത്തിന്‍െ രീതിയിലുള്ള ഈ പാടശേഖരങ്ങള്‍ വര്‍ഷത്തില്‍ അധിക കാലവും വെള്ളം നിറഞ്ഞ് കിടക്കുന്നതാണ്. കൃഷി നടത്തുമ്പോള്‍ പാടത്ത് നിന്ന് വെള്ളം പമ്പ് ചെയ്തു കളയുന്നതിനും ആവശ്യമുള്ളപ്പോള്‍ പാടത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിനുമായി പത്തിലേറെ മോട്ടോര്‍ ഷെഡ്ഡുകള്‍ ഉണ്ട്. വര്‍ഷങ്ങളായി കൃഷി മുടങ്ങി കിടക്കുന്നതിനാല്‍ മോട്ടോറുകള്‍ ഇവിടെ ഇല്ല.
വൈദ്യുതി കണക്ഷനും വിച്ഛേധിക്കപ്പെട്ടിരിക്കുകയാണ്. ചിലഭാഗങ്ങളില്‍ ഒരാള്‍പൊക്കത്തില്‍ പോട്ടപുല്ലുകള്‍ തഴച്ച് വളര്‍ന്നിരിക്കുകയാണ്. ഈ പുല്ല് കന്ന്കാലികള്‍ പോലും തിന്നാത്തതിനാല്‍ കൂടുതല്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കളകള്‍ പൂര്‍ണമായും നീക്കം ചെയ്താല്‍ ഇവിടെ വീണ്ടും കൃഷി ആരംഭിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോട്ടപുല്ല് പൂര്‍ണമായും നീക്കം ചെയ്യാന്‍ യന്ത്ര സഹായം ആവശ്യമാണ്.
വേനലില്‍ ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നതാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നം. കരിങ്ങാച്ചിറ റഗുലേറ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.
ഗ്രാമപഞ്ചായത്തുകളുടേയും കൃഷി ഭവന്‍േറയും ഭാഗത്ത് നിന്ന് വേണ്ട സഹായവും പ്രോല്‍സാഹനവും ലഭിക്കുകമാണെങ്കില്‍ തരിശായി കിടക്കുന്ന ഈ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയുമെന്നാണ് കൃഷിക്കാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."