HOME
DETAILS

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

  
backup
October 12 2021 | 05:10 AM

%e0%b4%86%e0%b4%a1%e0%b4%82%e0%b4%ac%e0%b4%b0-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0

 


മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്റെ ജാമ്യഹരജി പരിഗണിക്കുന്നത് മുംബൈ സെഷന്‍സ് കോടതി നാളത്തേയ്ക്ക് മാറ്റി. ആര്യന്‍ ഖാന്‍ അതുവരെ ആര്‍തര്‍ റോഡ് ജയിലില്‍ തുടരും.
ഹരജിയില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോട് (എന്‍.സി.ബി) മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച എന്‍.സി.ബി സത്യവാങ്മൂലം നല്‍കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യഹരജി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍.സി.ബി അറിയിച്ചു. ആര്യന്‍ഖാന്‍ കപ്പലിലുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ഷാരൂഖ് ഖാന്റെ ഡ്രൈവറുടെ മൊഴി എന്‍.സി.ബി രേഖപ്പെടുത്തി. റെയ്ഡ് നടന്ന ഒക്ടോബര്‍ രണ്ടിന് ആര്യനെ ആഡംബര ക്രൂയിസ് കപ്പലില്‍ കയറാനായി അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ കൊണ്ടുചെന്നാക്കിയെന്നാണ് ഇയാളുടെ മൊഴി. ചോദ്യം ചെയ്യാന്‍ ഇയാള്‍ക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്.
ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റിന്റെ ജാമ്യാപേക്ഷയിലും നാളെ കോടതിയില്‍ എന്‍.സി.ബി മറുപടി നല്‍കും. ആര്യന്റെയും അര്‍ബാസിന്റെയും ജാമ്യാപേക്ഷകള്‍ മാത്രമാണ് കോടതി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ സതീഷ് മന്‍ഷിന്‍ഡെ, അമിത് ദേശായി എന്നിവരാണ് ആര്യനുവേണ്ടി ഹാജരായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അദ്വൈത് സേത്‌ന ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  8 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  8 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  8 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  8 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  8 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  8 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  8 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago