ഇന്ത്യയുടെ മനഃസാക്ഷി മരവിച്ചുവോ? ഭാര്യ ബസില്‍ മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനേയും കൈകുഞ്ഞിനേയും വഴിയില്‍ ഉപേക്ഷിച്ചു
ദാമോഹ്: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ പത്തുകിലോമീറ്ററോളം തോളിലേറ്റി നടന്ന ഭര്‍ത്താവിന്റെ കരളലിയും കഥയുടെ ചൂടാറും മുന്‍പേ മധ്യപ്രദേശില്‍നിന്ന് മറ്റൊരു ദുരനുഭവം. കൈക്കുഞ്ഞുള്ള ഭാര്യ ബസില്‍ മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനേയും അമ്മയേയും അഞ്ചു ദിവസം പ്രായമായ കൈകുഞ്ഞിനേയും യാത്രക്കാരും ബസ് ജീവനക്കാരും വഴിയില്‍ ഉപേക്ഷിച്ചു.
മധ്യപ്രദേശിലെ ദാമോഹിലാണ് സംഭവം.
ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പ്രസവത്തെതുടര്‍ന്നുള്ള അസുഖം മൂര്‍ച്ഛിച്ച് റാംസിങ് ലോധിയുടെ ഭാര്യ മല്ലി ഭായി ബസില്‍ മരിച്ചത്.
എന്നാല്‍ മൃതദേഹം ബസില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ജീവനക്കാരും ബസിലെ യാത്രക്കാരും പറയുകയായിരുന്നു.
മഴയത്ത് കൈകുഞ്ഞുമായി ഭാര്യയുടെ മൃതദേഹത്തിനരികെ പ്രായമായ അമ്മയോടൊത്ത് നില്ക്കുന്ന റാംസിങിനെ കണ്ട് അതുവഴിവന്ന് അഭിഭാഷകര്‍ പൊലിസില്‍ വിവരമറിയിച്ചു.
എന്നാല്‍ പൊലിസുകാരും മൃതദേഹം കൊണ്ടുപോകാന്‍ സഹായം ചെയ്തില്ല. തുടര്‍ന്ന് അഭിഭാഷകര്‍ വാഹനമേല്പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."