മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും തമ്മില്‍ കൂട്ടയടി
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും തമ്മില്‍ കൂട്ടയടി
കൊല്ലം: കൊല്ലം നഗര മധ്യത്തില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. വടി ചുഴറ്റി ഇരുകൂട്ടരും തമ്മിലടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
കൊല്ലം ചിന്നക്കടയില്‍ വെച്ചാണ് സംഭവം. മുഖ്യമന്ത്രിയുടെ നവകേരള സദസ് കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി രംഗത്തെത്തിയത്. ഇവരെ തടയാനായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതോടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു കൂട്ടയടി.
കരിങ്കൊടി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വലിയ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."