HOME
DETAILS
MAL
യാത്രയായത് കാവ്യ പാരമ്പര്യങ്ങളിലേക്ക് ജനലക്ഷങ്ങള്‍ക്ക് പാലം പണിഞ്ഞ ജനകീയ ഗായകന്- ആര്.ബിന്ദു
backup
October 13 2021 | 03:10 AM
തിരുവനന്തപുരം: അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരന് വി.എം. കുട്ടിയുടെ നിര്യാണത്തില്‍ ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ആര്. ബിന്ദു അനുശോചിച്ചു. മോയിന്‍കുട്ടി വൈദ്യരെ പോലെ മുഖ്യധാരാ കാവ്യരംഗം അരികില്‍ നിര്‍ത്തിയ കാവ്യ പാരമ്പര്യങ്ങളിലേക്ക് ജനലക്ഷങ്ങള്‍ക്ക് പാലം പണിഞ്ഞ ജനകീയ ഗായകനാണ് യാത്രയായത്.
മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് ഫോക് ലോര്‍ അക്കാദമി കഴിഞ്ഞ വര്‍ഷം നല്കിയ പുരസ്കാരം ആറു പതിറ്റാണ്ടിലേറെ നീണ്ട ആ ഗാനസപര്യക്ക് കേരളം നല്കിയ ആദരമായിരുന്നു. എക്കാലത്തും പുരോഗമന പ്രസ്ഥാനങ്ങളോട് തോള് ചേര്‍ന്നു നിന്നതും ഓര്‍ക്കുന്നു.
ലോകമെങ്ങുമുള്ള മാപ്പിളപ്പാട്ടാസ്വാദകരുടെ വേദനയില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ മന്ത്രി ആര്. ബിന്ദു ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."