പരുക്ക് വിനയായി; കോപ്പയില്‍ നെയ്മറില്ല, ബ്രസീലിന് തിരിച്ചടി
പരുക്ക് വിനയായി; കോപ്പയില്‍ നെയ്മറില്ല, ബ്രസീലിന് തിരിച്ചടി
റിയോ ഡി ജനീറോ: അടുത്തവര്‍ഷം യു.എസില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് നഷ്ടമാകും. കാല്‍മുട്ടിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന്, ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ലെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ വ്യക്തമാക്കി.
താരത്തിന്റെ അസാന്നിധ്യം ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിന് വലിയ തിരിച്ചടിയാകും. തെക്കന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിലവില്‍ മഞ്ഞപ്പട ആറാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്.
കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ കൊളംബിയ, പരഗ്വായ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍. അടുത്തവര്‍ഷം ജൂണ്‍ 21 മുതല്‍ ജൂലൈ 14 വരെയാണ് ടൂര്‍ണമെന്റ്.
ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് ഇടതു കാല്‍മുട്ടിന് പരിക്കേറ്റത്. പി.എസ്.ജി വിട്ട് കഴിഞ്ഞ ആഗസ്റ്റില്‍ സഊദി ക്ലബ് അല്‍ ഹിലാലിനൊപ്പം ചേര്‍ന്ന നെയ്മര്‍ക്ക് അഞ്ചു മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."