'ഹിന്ദി നമ്മുടെ ദേശീയ ഭാഷ അല്ലേ, അത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം' പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ട ഡി.എം.കെ നേതാവിനോട് കയര്‍ത്ത് നിതീഷ് കുമാര്‍
'ഹിന്ദി നമ്മുടെ ദേശീയ ഭാഷ അല്ലേ, അത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം' പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ട ഡി.എം.കെ നേതാവിനോട് കയര്‍ത്ത് നിതീഷ് കുമാര്‍
ഡല്‍ഹി: ഹിന്ദി പ്രസംഗത്തിന്റെ പരിഭാഷ ആവശ്യപ്പെട്ടതിന് സമനില നഷ്ടപ്പെട്ട് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവിനോടായിരുന്നു നിതീഷ് കുമാര്‍ രൂക്ഷമായി പ്രതികരിച്ചത്. ഇന്‍ഡ്യ മുന്നണിയുടെ യോഗത്തിനിടെ നിതീഷ് കുമാര്‍ ഹിന്ദിയില്‍ നടത്തിയ പ്രസംഗം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. ദേശീയ ഭാഷയായ ഹിന്ദി എല്ലാവരും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹം ബാലുവിനോട് കയര്‍ക്കുകയായിരുന്നു.
'നമ്മുടെ രാജ്യത്തെ നാം ഹിന്ദുസ്ഥാന്‍ എന്നാണ് വിളിക്കുന്നത്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയുമാണ്. നാം നിര്‍ബന്ധമായും ഹിന്ദി അറിഞ്ഞിരിക്കണം'- നിതീഷ് കുമാര്‍ പറഞ്ഞു. പ്രസംഗം തര്‍ജ്ജമ ചെയ്യേണ്ടതില്ലെന്ന് മനോജ് ഝായോട് ആവശ്യപ്പെടുകയും ചെയ്തു നിതീഷ് കുമാര്‍. ഇന്‍ഡ്യ മുന്നണിയുടെ കഴിഞ്ഞ മൂന്നു യോഗങ്ങളിലും രാഷ്ട്രീയ ജനതാദള്‍ രാജ്യസഭാ എം.പി മനോജ് കെ ഝാ വിവര്‍ത്തകനായി സേവനമനുഷ്ഠിക്കുകയും കുമാറിനും സ്വന്തം പാര്‍ട്ടിക്കും വേണ്ടി ഇംഗ്ലീഷില്‍ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഹിന്ദി ദേശീയ ഭാഷയാണെന്ന് പറഞ്ഞ ബിഹാര്‍ മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഇംഗ്ലീഷ് അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചും ദീര്‍ഘ പ്രസംഗം തന്നെ നടത്തി. രോഷാകുലനായ നിതീഷിനെ മറ്റുനേതാക്കള്‍ ഇടപെട്ടാണ് ശാന്തനാക്കിയത്. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഹിന്ദി പ്രസംഗവും പരിഭാഷപ്പെടുത്തിയില്ല. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇംഗ്ലീഷിലാണ് പ്രസംഗിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി രണ്ടാംവാരത്തോടെ സീറ്റ് വിഭജനത്തില്‍ അവസാന തീരുമാനം ഉണ്ടാക്കാനാണ് തീരുമാനം. അതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നതില്‍ ഇന്‍ഡ്യ മുന്നണിയില്‍ അതൃപ്തി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കഴിഞ്ഞ ദിവസം നടന്ന യോഗം അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ നേരത്തെ മടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."