എരുമേനി വിമാനത്താവളം; ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉത്തരവ്
ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഭൂമി ഏറ്റെടുമ്പോള്‍ സമഗ്രമായ നഷ്ടപരിഹാര പാക്കേജ് തയാറാക്കണം എന്ന് നിര്‍ദേശം നല്‍കികൊണ്ടാണ് ഉത്തരവ്. കൃത്യമായ നഷ്ടപരിഹാരം, സമയ ബന്ധിത പുനരധിവാസം എന്നിവ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതായി സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2570 ഏക്കര്‍ ഭൂമിയാണ് ശബരിമല വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്ര അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിര്‍ത്തിനിര്‍ണയം അംഗീകരിച്ചാല്‍ പ്രതിരോധ മന്ത്രാലയം, വ്യോമയാനമന്ത്രാലയം എന്നിവയുടെ അനുമതിയും ആവശ്യമാണ്. അതിനുശേഷമാണ് വിശദപദ്ധതിരേഖ തയ്യാറാക്കുക.
ശബരിമല വിമാനത്താവള പദ്ധതി വിഭാവനം ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റണ്‍വേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിര്‍ത്തി നിര്‍ണയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവള പദ്ധതിയുടെ റണ്‍വേക്കായി ജനവാസമേഖലയില്‍ ഏറ്റെടുക്കുന്നത് 165 ഏക്കര്‍ ഭൂമിയാണ്. 307 ഏക്കറാണ് സര്‍ക്കാര്‍ ആദ്യം നോട്ടിഫൈ ചെയ്തത്. എന്നാല്‍, റണ്‍വേക്കായി എരുമേലിമണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ അതിര്‍ത്തിനിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ നിജപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."