HOME
DETAILS
MAL
സ്വര്‍ണക്കടത്തിന് പുതുവഴികള്‍ ; സ്വര്ണവസ്ത്രമണിഞ്ഞ് യുവതി
backup
October 16 2021 | 04:10 AM
നെടുമ്പാശ്ശേരി : വിദേശത്തുനിന്ന് സ്വര്‍ണംകടത്താന്‍ നൂതന മാര്‍ഗങ്ങളുമായി സ്വര്‍ണക്കടത്ത് സംഘങ്ങള്‍.
വ്യാഴാഴ്ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായ യുവതി എത്തിയത് 3.250 കിലോഗ്രാം സ്വര്ണത്തില്തീര്ത്ത വസ്ത്രങ്ങള്‍ ധരിച്ചാണ്. വസ്ത്രങ്ങളുടെ ഉള്‍ഭാഗത്ത് സ്വര്‍ണം ഉരുക്കിതേച്ചിരിക്കുകയായിരുന്നു. ഇതിനു മുകളില്‍ മറ്റൊരു വസ്ത്രം കൂടി ധരിച്ചാണ് ഇവര്‍ എത്തിയത്. കൊച്ചിയിലെ ലാബില്‍ നടത്തിയ രാസപ്രക്രിയയിലൂടെയാണ് വസ്ത്രത്തില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്തത്.
ദുബൈയിലുള്ള ബന്ധുവിന്റെ അടുത്തുപോയതെന്നാണ് കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ യുവതി പറഞ്ഞത്. എന്നാല്‍ ഇവര്‍ കാരിയറായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."