കോട്ടയം ഐ.ഐ.ഐ.ടിയില്‍ ഇന്റഗ്രേറ്റഡ് എം.ടെക്; അപേക്ഷ ക്ഷണിച്ചു
കോട്ടയം ഐ.ഐ.ഐ.ടിയില്‍ ഇന്റഗ്രേറ്റഡ് എം.ടെക്; അപേക്ഷ ക്ഷണിച്ചു
സര്‍വ്വകലാശാലയ്ക്ക് സമാനമായ പദവിയുള്ള സ്ഥാപനമായ കോട്ടയം ഐ.ഐ.ഐ.ടി, ജോലിയിലിരിക്കുന്നവര്‍ക്കുള്ള ഇന്റഗ്രേറ്റഡ് എം.ടെക് വിത് ബി.സി.എ-എം.സി.എ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്) പ്രോഗ്രാമിലെ 2024 ഫെബ്രുവരി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി 4 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. Indian institute of information Technology kottayam, valavoor, pala- 686635, ഫോണ്‍: 0482-2202169, ഇ-മെയില്‍ [email protected], വെബ്‌സൈറ്റ്: www.iiitkottayam.ac.in.
6 സെമസ്റ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബി.സി.എ, 10 സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബി.സി.എ-എം.സി.എ, 12 ,സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബി.സി.എ-എം.സി.എ- ഇന്റഗ്രേറ്റഡ് എം.ടെക് എന്നിങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ് വിഷയത്തില്‍ യോഗ്യതകള്‍ നേടാം.
വിദ്യാര്‍ഥിയുടെ സൗകര്യമനുസരിച്ച് 6-10 വരെ വര്‍ഷംകൊണ്ട് പ്രോഗ്രാം പൂര്‍ത്തിയാക്കാം. താല്‍പര്യമുള്ളവര്‍ക്ക് പി.എച്ച്.ഡി.യിലേക്ക് തുടരുകയുമാവാം.
വാരാന്ത്യ ക്ലാസുകളും വെര്‍ച്വല്‍ ലാബ് സെഷനുകളും മിഡ്- സെമസ്റ്റര്‍ പരീക്ഷകളും പൂര്‍ണ്ണമായും ഓണ്‍ലൈനായി നടത്തുന്ന അധ്യയന രീതിയാണ്. പക്ഷെ സെമസ്റ്റര്‍ അവസാനം വരുന്ന പരീക്ഷകള്‍, ഫൈനല്‍ പ്രോജക്ട് റിവ്യൂ എന്നിവ തിരുവനന്തപുരം ഓഫ് ക്യമ്പസ് കേന്ദ്രത്തിലോ, വേണ്ടത്ര വിദ്യാര്‍ഥികളുണ്ടെങ്കില്‍ ബെംഗളുരു, പൂണെ, ഹൈദരാബാദ്, പ്രയാഗ് രാജ്, ഡല്‍ഹി എന്നീ സ്ഥലങ്ങളിലോ വച്ച് നടത്തും.
പ്രവേശന യോഗ്യത
50 ശതമാനം എങ്കിലും മൊത്തം മാര്‍ക്കോടെ മാത് സ് അടങ്ങിയ സയന്‍സ് പ്ലസ്ടു, അഥവാ സി.എസ്/ ഐ.ടി/ സര്‍ക്കീറ്റ് ശാഖകളിലെ ഡിപ്ലോമ, അഥവാ തുല്യയോഗ്യത വേണം.
പിന്നോക്ക വിഭാഗക്കാര്‍ക്ക് 47.5%, പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45% എന്ന ക്രമത്തില്‍ മാര്‍ക്ക് മതി. അപേക്ഷിക്കുമ്പോള്‍ വ്യവസായത്തിലോ ഗവേഷണ കേന്ദ്രത്തിലോ വിദ്യാലയത്തിലോ ജോലിയിലായിരിക്കണം.
ജനുവരി അവസാനത്തോടെ യോഗ്യത പൂര്‍ത്തിയാക്കിയാലും മതി. ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ് സെലക്ഷന്‍.
മറ്റ് വിവരങ്ങള്‍
അപേക്ഷ ഫീ 1000 രൂപ. വനിതകളും പട്ടിക വിഭാഗക്കാരും 500 രൂപ.
പ്രോഗ്രാം ഫീ ആദ്യ 6 സെമസ്റ്ററുകള്‍ക്ക് 80,000 രൂപ വീതം. 7-10 സെമസ്റ്ററുകള്‍ക്ക് 85,000 രൂപ വീതം. 11,12 സെമസ്റ്ററുകള്‍ക്ക് 50,000 രൂപ വീതം. ആകെ 9.20 ലക്ഷം രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."