കുട്ടിയെ തട്ടിയെടുത്തെന്ന പരാതി; സി.പി.എം പ്രാദേശിക നേതാവിനെതിരേ മകള്‍; എല്ലാത്തിനും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഒത്താശയെന്നും യുവതിയുടെ മൊഴി
തിരുവനന്തപുരം: കുട്ടിയെ തട്ടിയെടുത്തെന്ന പരാതിയില്‍ പിതാവായ സി.പി.എം പ്രാദേശിക നേതാവിനെതിരേ മകള്‍ മൊഴി നല്‍കി. സി.പി.എം പേരൂര്‍ക്കട ഏരിയ കമ്മിറ്റിയംഗം പി.എസ് ജയചന്ദ്രനെതിരേയാണ് മകള്‍ അനുപമ എസ്. ചന്ദ്രന്‍ മൊഴി നല്‍കിയത്.
പ്രസവിച്ച് മൂന്നാം ദിവസം കുട്ടിയെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നല്‍കിയെന്നാണ് പരാതി. കുഞ്ഞിനെ കണ്ടെത്താനായി ഈ വര്‍ഷം ഏപ്രില്‍ 19നാണ് അനുപമ പരാതി നല്‍കിയത്. പൊലിസ് സ്റ്റേഷന്‍, വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മാസങ്ങളോളം അനുപമയും ഭര്‍ത്താവ് അജിത്തും പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങിയെങ്കിലും ഇതുവരെ നടപടിയെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല.
ഡി.വൈ.എഫ്.ഐ പേരൂര്‍ക്കട മേഖല പ്രസിഡന്റായിരുന്ന അജിത്തും എസ്.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി കൂടിയായ അനുപമയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അജിത് ദലിത് ക്രിസ്ത്യാനിയായതിനാല്‍ ബന്ധത്തെ കുടുംബം എതിര്‍ത്തിരുന്നു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായി. ഇതോടെ യുവതിയെ കുടുംബം വീട്ടുതടങ്കലിലാക്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ മൂന്നു ദിവസത്തിനകം തന്നെ കുഞ്ഞിനെ അനുപമയുടെ കുടുംബം ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കുകയായിരുന്നു. അനുപമയുടെ പിതാവും മാതാവും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേയാണ് പരാതി നല്‍കിയത്.
രണ്ടുപേരുടെ വീട്ടുകാര്‍ പാര്‍ട്ടി കുടുംബങ്ങളാണെങ്കിലും സി.പി.എം അനുപമയുടെ കുടുംബത്തോടോപ്പമാണ് നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ പൊലിസും നിയമസംവിധാനങ്ങളും പുറംതിരിഞ്ഞു നില്‍ക്കുന്നതായി അനുപമ ആരോപിക്കുന്നു. നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അനുപമയും ഭര്‍ത്താവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."