വെറും വയറ്റില്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷ്യ വസ്തുക്കള്‍ ഇവയാണ്; ഗുണങ്ങള്‍ നിരവധി
ശരീരത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് നമ്മുടെ ഭക്ഷണം.ആരോഗ്യകരമായ ഭക്ഷണം ആവശ്യമായ അളവില്‍ കൃത്യസമയത്ത് കഴിക്കുക എന്നതാണ് ശരീരത്തിന്റെ ആരോഗ്യത്തിനും, മികച്ച ജീവിത രീതിക്കും അഭികാമ്യമായുള്ളത്.എന്നാല്‍ വെറും വയറ്റില്‍ ഉറക്കമുണര്‍ന്നതിന് ശേഷം നാം കഴിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളും ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു കൊണ്ട് പ്രഭാതം ആരംഭിക്കുക എന്നതാണ് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്നും അതില്‍ ഒരു തുള്ളി തേന്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് വൈറ്റമിനുകളും,ധാതുക്കളും അടക്കം ശരീരത്തിലേക്ക് എത്താന്‍ കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കൂടാതെ തേന്‍ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും പറ്റിയ വസ്തുവാണ്. കൂടാതെ രാവിലെ മുട്ട കഴിച്ച് കൊണ്ട് ദിവസം തുടങ്ങുന്നതും ശരീരത്തെ സംബന്ധിച്ച് നല്ലതാണ്.അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ മുട്ട ഒരു പ്രോട്ടീന്‍ പവര്‍ഹൗസാണ്. അമിനോ ആസിഡുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സാന്നിധ്യം മുട്ടയെ ഒഴിച്ചു കൂടാനാകാത്ത ഒരു ഭക്ഷ്യ വസ്തുവാക്കി മാറ്റുന്നുണ്ട്.മുട്ടയെക്കൂടാതെ പപ്പായ,ഡ്രൈ ഫ്രൂട്ട്‌സുകള്‍ എന്നിവയും രാവിലത്തെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
കുതിര്‍ത്ത ബദാം, വാല്‍നട്ട്, അണ്ടിപ്പരിപ്പ് എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് ദിവസത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ഒപ്പം നിങ്ങളുടെ ദൈനംദിന പോഷക ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു.
Content Highlights:foods consume on empty stomach will give you extra benefits
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."