HOME
DETAILS

പൊതുമരാമത്ത് പദ്ധതിപ്രവര്‍ത്തനങ്ങള്‍ അധികബാധ്യതയായി ഏജന്‍സികള്‍

  
backup
October 26, 2021 | 5:16 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

ഷഫീഖ് മുണ്ടക്കൈ


കല്‍പ്പറ്റ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അധികബാധ്യതയായി പൊതുമരാമത്ത് വകുപ്പിനുകീഴിലെ ഏജന്‍സികള്‍. ഭരണനിര്‍വഹണം, റോഡ്, പാലം, നാഷനല്‍ ഹൈവേ, കെട്ടിടം, ഡിസൈന്‍ തുടങ്ങി വകുപ്പിനുകീഴില്‍ നിരവധി ശാഖകളും ജീവനക്കാരുമുണ്ടെങ്കിലും പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് വിവിധ ഏജന്‍സികളാണ്.


ഇതോടെ ജില്ലകളിലെ പി.ഡബ്ല്യു.ഡി ഓഫിസുകളില്‍ ജോലി നാമമാത്രമായിരിക്കുകയാണ്. വകുപ്പിനുകീഴില്‍ ആവശ്യമായ ഓഫിസുകളും ജീവനക്കാരുമുണ്ടായിരിക്കെ പദ്ധതിനിര്‍വഹണത്തിന് മറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നത് അധിക സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായാണ് ആക്ഷേപം. കിഫ്ബി ഫണ്ടിങ് നടത്തുന്ന പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) ഏറ്റെടുത്ത് നടത്തുന്നത്.
20 കോടി രൂപയ്ക്ക് മുകളിലുള്ള റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ കെ.ആര്‍.എഫ്.ഇ, കെ.എസ്.ടി.പി, റീ ബില്‍ഡ് കേരള തുടങ്ങിയ ഏജന്‍സികളാണ് നടത്തുന്നത്. 20 കോടിക്ക് താഴെയുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ജില്ലാതലങ്ങളിലെ പി.ഡബ്ല്യു.ഡി ഓഫിസുകള്‍ നിര്‍വഹിക്കുന്നത്.


നിലവില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളില്‍ ഭൂരിഭാഗത്തിലും പി.ഡബ്ല്യു.ഡി ഓഫിസുകള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. എന്നാല്‍, റോഡ് നിര്‍മാണം നിലയ്ക്കുകയോ മറ്റോ അപാകതകളോ ഉണ്ടായാല്‍ പഴികേള്‍ക്കേണ്ടിവരുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളാണ്.


റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട പരാതികളുമായി പൊതുജനങ്ങള്‍ എത്തുന്നതും പി.ഡബ്യു.ഡി ഓഫിസുകളിലാണ്. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരംനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍. ഒരു ജില്ലയില്‍ തന്നെ പല ഏജന്‍സികള്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളിലെ നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും പരാതിയുണ്ട്.
പദ്ധതിപ്രവര്‍ത്തനങ്ങളില്‍ നിന്ന് പി.ഡബ്ല്യു.ഡി ഓഫിസുകളെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  21 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  21 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായി സൈബർ സെല്ലും പൊലിസും

Kerala
  •  21 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  21 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  21 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  21 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  21 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  21 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  21 days ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  21 days ago