കുട്ടനാടിന്റെ ആവാസവ്യവസ്ഥ നിലനിര്‍ത്തി കാര്‍ഷിക മേഖലയെ സംരക്ഷിക്കും: മന്ത്രി പി. പ്രസാദ്
.
തിരുവനന്തപുരം: പൊതുവായ ലക്ഷ്യത്തിനായി നടപ്പാക്കുന്ന കേരളാ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഒരു പ്രത്യേക പ്രദേശത്തിനായി ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് നിയമസഭയെ അറിയിച്ചു. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടേയും നിലനില്‍പ്പിനും വളര്‍ച്ചകള്‍ക്കുമായി പ്രകൃതിയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട് നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ചും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തോമസ് കെ.തോമസ് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവര്‍ത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കണമെന്നും വ്യവസ്ഥ ചെയ്യേണ്ടത് സമൂഹത്തിന്റെയും മാനവരാശിയുടേയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കേരളത്തിലുടനീളമുള്ള നെല്‍വയലുകളും നീര്‍ത്തടങ്ങളും കടുത്ത ഭീഷണി നേരിട്ടപ്പോള്‍ അതിനെ ഗൗരവമായിക്കണ്ട് ഏറെ ചര്‍ച്ചകള്‍ ചെയ്താണ് ഈ നിയമം കൊണ്ടുവരികയും നിയമസഭ അംഗീകരിക്കുകയും ചെയ്തത്. നിയമം നടപ്പാക്കിയതോടെ സംസ്ഥാനത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."