HOME
DETAILS

ഓണത്തിന് മോടി കൂട്ടാന്‍ ഇനി ജലോത്സവ നാളുകള്‍

  
backup
August 28 2016 | 20:08 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


മാന്നാര്‍: ഓണത്തെ  വരവേല്‍ക്കാന്‍ അപ്പര്‍ കുട്ടനാട്, ഓണാട്ട്കര പ്രദേശങ്ങളില്‍ ഇനി ജലോത്സവങ്ങള്‍. മാന്നാര്‍ മഹാത്മാ, പ്രായിക്കര മദര്‍ തെരേസ, ചെങ്ങന്നൂര്‍ ചതയം, തിരുവന്‍ വണ്ടൂര്‍ മുറിയായിക്കര ഗോശാലകൃഷ്ണാ എന്നീ ജലമേളകളുടെ ഒരുക്കങ്ങളാണ് ഇപ്പോള്‍ തകൃതിയില്‍ നടക്കുന്നത്.
  എന്നാല്‍ ചെന്നിത്തല സന്തോഷ് ജലോത്സവം ഇക്കുറിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അച്ചന്‍കോവിലാറിന്റെ കൈവഴിയായ ചെന്നിത്തല വാഴക്കൂട്ടം കടവിലെ പുത്തനാറ്റില്‍ വര്‍ഷങ്ങളായി നടന്ന് വന്നിരുന്ന ജലമേളയായിരുന്നു ഇത്. സെപ്തംബര്‍ 16 ന് ചെങ്ങന്നൂര്‍ ചതയം ജലമേളയും മുറിയായിക്കര ഗോശാലകൃഷ്ണാ ജലോത്സവം സെപ്തംബര്‍ 19 നും ആണ് നടക്കുന്നത്.
ഇവിടെ രണ്ടിടത്തും പള്ളിയോടങ്ങള്‍ മാത്രം പങ്കെടുക്കുന്ന ജലമേളകളാണ്. മാവേലിക്കര ബോട്ട് റേസ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അച്ചന്‍ കോവിലാറിലെ പ്രായിക്കര മദര്‍ തെരേസ വാട്ടര്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 25 നാണ് ജലോത്സവം നടക്കുന്നത്.    
  അമ്പത്തിരണ്ടാമത് മഹാത്മാഹാന്ധി ജലോത്സവം സെപ്റ്റംബര്‍ 12ന്   പമ്പയാറ്റിലെ കുര്യത്ത് വളവിലുള്ള മാന്നാര്‍ മഹാത്മാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും.പത്ത് ചുണ്ടന്‍വള്ളങ്ങളും ഒമ്പത് ഒന്നാംഗ്രേഡ് വെപ്പ് വള്ളങ്ങളും ഉള്‍പ്പെടെ നാല്‍പ്പഞ്ച് കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago