ജോജു ആക്രമിക്കപ്പെട്ടപ്പോള്‍ 'അമ്മ' തിരിഞ്ഞുനോക്കിയില്ല; രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാര്‍
തിരുവനന്തപുരം: നടന്‍ ജോജിവിന് എതിരായ ആക്രമണത്തില്‍ താരസംഘടനയായ അമ്മ മൗനം പാലിച്ചെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ.
'അമ്മ'യുടെ സമീപനം മാറ്റണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാല്‍ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ഇടവേള ബാബുവാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി.
സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനെതിരേയും ഗണേഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചു. സ്ത്രീകള്‍ വഴി തന്നെ കുടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."