വര്‍ഗീയ തടവറയില്‍ നിന്ന് നവോഥാന നായകരെ മോചിപ്പിക്കണം: കോടിയേരി
കോഴിക്കോട്: അഷ്ടമിരോഹിണി നടത്തേണ്ടത് ക്ഷേത്രത്തില്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കുട്ടികളെ തെരുവില്‍ കൃഷ്ണവേഷം കെട്ടിച്ച് നടത്തുന്ന കോലാഹലമല്ല ഉണ്ടാകേണ്ടതെന്നും ക്ഷേത്രത്തില്‍ നടത്തേണ്ട ആചാരത്തെ വര്ഗീയവത്കരിക്കുന്നതിനാണ് ആര്.എസ്.എസ് തെരുവില്‍ അഷ്ടമിരോഹിണി ആഘോഷിക്കുന്നതെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.
നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്. തെരുവില്‍ അഷ്ടമിരോഹിണി സംഘടിപ്പിച്ച് ആര്.എസ്.എസ് സമൂഹത്തില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുകയാണ്. ശ്രീകൃഷ്ണനെ വര്‍ഗീയ വത്കരിച്ചാണ് ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തുന്നത്. ശ്രീകൃഷ്ണനെ ക്ഷേത്രത്തിലാണ് ആരാധിക്കേണ്ടതെന്നും വിശ്വാസികള്‍ക്ക് രാഷ്ട്രീയത്തിനധീതമായി ക്ഷേത്രത്തില്‍ ആരാധിക്കാമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."