മോന്സന് കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമര്‍ശനം
കൊച്ചി: മോന്സണ് കേസില്‍ മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനം. ഉന്നത ഉദ്യോഗസ്ഥര്‍ മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ പോയത് എന്തിനെന്ന് ഹൈക്കോടതി ഇരുവരോടും ചോദിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്കി എന്ന വാദം തെറ്റല്ലേ എന്ന് ചോദിച്ച കോടതി സത്യവാങ്മൂലം വായിച്ച് നോക്കാനും ഡി.ജി.പിയോട് പറഞ്ഞു.
മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എഡിജിപിയും ഡിജിപിയും കത്ത് നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
എന്നാല്‍ ഇന്ന് നല്കിയ രേഖകളില്‍ ഡിജിപിയുടെ കത്തില്ല. പകരം നോട്ട്ഫയല്‍ ആണ് എഡിജിപി നല്‍കിയതെന്ന് പറയുന്നു. ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ട്ഫയല്‍ എന്നും രേഖകളില്‍ പറയുന്നു. ഇതോടെയാണ് രേഖകള്‍ തമ്മിലുള്ള പൊരുത്തക്കേട് കോടതി ചോദ്യം ചെയ്തത്. രഹസ്യവിവരത്തിന്റെ ആധികാരികത അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."