HOME
DETAILS

രക്ഷകയായി... 'സിങ്കപ്പെണ്ണ്'; മരംവീണ് മരിച്ചെന്ന് കരുതിയ യുവാവിനെ തോളിലേറ്റി ജീവിതത്തിലേക്ക് നടത്തിച്ച് വനിതാ ഇൻസ്പെക്ടർ

  
backup
November 12, 2021 | 4:39 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3


ചെന്നൈ
കനത്ത മഴയിൽ കടപുഴകിയ മരം ദേഹത്തുവീണു മരിച്ചെന്നു കരുതിയ യുവാവിനെ തോളിലേറ്റി ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനിതാ ഇൻസ്പെക്ടർ. 28 കാരനായ ഉദയകുമാറിനെയാണ് വനിതാ ഇൻസ്പെക്ടർ രാജേശ്വരി രക്ഷപ്പെടുത്തിയത്. യുവാവിനെയും തോളിലേറ്റി റോഡിലെത്തിച്ച് വാഹനം അന്വേഷിക്കുന്ന രാജേശ്വരിയുടെ വീഡിയോ ദൃശ്യം വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്.
ടി.പി ചത്രം ശ്മശാനത്തിൽ ജോലി ചെയ്യുകയായിരുന്ന ഉദയകുമാറിൻ്റെ ദേഹത്ത് കനത്ത മഴയിലും കാറ്റിലും പെട്ടാണ് മരം വീണത്. ബോധരഹിതനായ ഉദയകുമാർ മരിച്ചെന്നാണ് അവിടെ ഒാടിക്കൂടിയവർ കരുതിയത്. ഒരാൾ മരംവീണ് മരിച്ചെന്ന് പ്രദേശവാസികളിലാരോ പൊലിസിൽ അറിയിച്ചു. സംഭവസ്ഥലത്തെത്തി പരിശോധിച്ച ടി.പി ചത്രം ഇൻസ്പെക്ടർ രാജേശ്വരിക്ക് ഉദയകുമാറിന് ജീവൻ നഷ്ടമായിട്ടില്ലെന്ന് മനസിലായി. ഇതോടെ സ്വയം തോളിലേറ്റി റോഡിലെത്തിച്ച് ഉദയകുമാറിനെ ഒരു ഒാട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പാദരക്ഷയൊന്നുമില്ലാതെ, ചെളിയിലൂടെ ഉദയകുമാറിനെയും തോളിലേറ്റി നടന്നു നീങ്ങുന്ന വനിതാ ഇൻസ്പെക്ടറുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉദയകുമാർ കീഴ്പാക്കം സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചുവരുന്നതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. തമിഴ്നാട് പൊലിസും വാർത്താ ഏജൻസികളുമാണ് വനിതാ ഇൻസ്പെക്ടറുടെ രക്ഷാദൌത്യത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  6 days ago