HOME
DETAILS
MAL
കണ്ണൂരില്‍ വീണ്ടും റാഗിങ്: വിദ്യാര്‍ഥിക്ക് നേരെ മര്‍ദ്ദനം, നാല് പേര്‍ അറസ്റ്റില്‍
backup
November 13 2021 | 14:11 PM
കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി റാഗിങിനിരയായി.കണ്ണൂര്‍ സ്വദേശി ഷഹസാദ് മുബാറക്കിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിദാന്‍, മുഹമ്മദ് ആഷിഫ്, മുഹമ്മദ് സിഷാന്‍, റിസാന്‍ റഫീഖ് എന്നിവരാണ് പിടിയിലായത്.
നവംബര്‍ അഞ്ചിന് വൈകീട്ടാണ് സംഭവം. കേളജിലെ ശുചിമുറിയില്‍വെച്ചാണ് ഷഹസാദിന് നേരെ ആക്രമണമുണ്ടായത്. മര്‍ദനത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു.
കോളജ് ശുചിമുറിയില്‍വെച്ച് 12 പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദിന്റെ മാതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."