HOME
DETAILS
MAL
അസ്ലം വധത്തിലെ മുഖ്യപ്രതി കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച കേസിലും പ്രതിയെന്ന്
backup
August 28 2016 | 22:08 PM
നാദാപുരം: തൂണേരിയിലെ മുഹമ്മദ് അസ്ലം വധത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത കരുവാന്റവിട രമീഷ് മുന്‍പ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസിലും പ്രതിയാണെന്നു വ്യക്തമായി. രണ്ടുവര്‍ഷം മുന്‍പ് വെള്ളൂരില്‍ വച്ച് തൂണേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ചന്ദനപ്പുറത്ത് സിനീഷിനെയാണ് രമീഷിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്.
തലയ്ക്കും നെഞ്ചിനും മാരകമായി പരുക്കേറ്റ സിനീഷ് വടകര സഹകരണ ആശുപത്രിയിലും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും നടന്ന ചികിത്സയ്ക്കു ശേഷമാണു രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് അന്ന് നാദാപുരം പൊലിസാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."