ഇരു വൃക്കകളും തകര്‍ന്ന് ചികിത്സയ്ക്കു വകയില്ലാതെ മധു
കൊയിലാണ്ടി: ഇരുവൃക്കകളും തകരാറിലായ കുടുംബനാഥന്‍ കരുണയുടെ കരങ്ങള്‍ തേടുന്നു. അരിക്കുളം പൊയിലില്‍ എ.പി മധു(45)വാണു വൃക്കകള്‍ തകര്‍ന്ന നിലയില്‍ തുടര്‍ ചികിത്സയ്ക്കു പണമില്ലാതെ പ്രയാസപ്പെടുന്നത്.
മധു ഇപ്പോള്‍ പക്ഷാഘാതം പിടിപെട്ടു വലതുഭാഗം തളര്‍ന്ന നിലയിലാണ്. ഭാര്യയും രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളുമടങ്ങുന്ന മധുവിന്റെ കുടുംബം ചികിത്സയ്ക്കും വീട്ടുചെലവിനും ഏറെ പ്രയാസപ്പെടുകയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മധു കൂലിപ്പണിയെടുത്താണു കുടുംബം പുലര്‍ത്തിവന്നത്. നാട്ടുകാരുടെ സഹായം മാത്രമാണ് ഇപ്പോള്‍ മധുവിന് ആശ്വാസമേകുന്നത്.
മരുന്നിനും ഡയാലിസിസിനുമായി മാസത്തില്‍ 20,000 രൂപയോളം ചെലവിടേണ്ടി വരുന്നുണ്ട്. മധുവിന്റെ കുടുംബത്തെ സഹായിക്കാന്‍ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ചെയര്‍മാനും എന്‍.വി നജി കണ്‍വീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ച് അരിക്കുളം ഗ്രാമീണ്‍ ബാങ്കില്‍ 401821010 20199 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കഎടഇ ഇീറല: ഗഘഏആ 0040182.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."