പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കുതീര്ക്കരുത്: സി.പി.എമ്മിനെതിരെ വി. മുരളീധരന്
പാല: തിരുവല്ലയിലെ സി.പി.എം സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. രാഷ്ട്രീയ സംഘങ്ങള്‍ ഇല്ലാത്ത സ്ഥലമാണ് തിരുവല്ല. പൊലീസിനെ ഭീഷണിപ്പെടുത്തി രാഷ്ട്രീയ കൊലപാതകമാക്കാന്‍ ശ്രമം നടക്കുന്നു. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ പകരം വീട്ടാന്‍ കോടിയേരി ശ്രമിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികളില്‍ ഒരാളെ യുവമോര്‍ച്ച നേരത്തെ പുറത്താക്കിയതാണ്. പ്രതികളില്‍ ഭൂരിഭാഗവും സി.പി.എം ബന്ധമുള്ളവരാണ്. പൊലിസ് അന്വേഷണത്തെ സ്വാധിനിക്കാന്‍ സി.പി.എം ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സന്ദീപിനെ ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു മുരളീധരന്.
ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് കോടിയേരി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."