HOME
DETAILS

ചരിത്രം നെഞ്ചിലേറ്റി കർഷകർ മടങ്ങി

  
backup
December 12 2021 | 05:12 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%bc%e0%b4%b7


ഡൽഹി ഹരിയാന ബോർഡറിൽ ഇന്നലെ ശ്മശാനമൂകതയായിരുന്നു. ചരിത്രവിജയം നേടിയ കർഷകർ വിജയാഘോഷങ്ങൾക്ക് ശേഷം തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി അവരവരുടെ കുടിലുകൾ പൊളിക്കുന്നതിന്റെ തിരക്കിൽ ആണ്ടപ്പോൾ, സിങ്കുവിൽ ആതിഥ്യമരുളിയവരാവട്ടെ തിരികെ പോകുമ്പോൾ അവർക്ക് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. ഒരുവർഷം നീണ്ട ആത്മബന്ധത്തിന്റെ കനലിൽ ചപ്പാത്തി ചുട്ടെടുത്തു അവർ കണ്ണീരോടെ യാത്രപറഞ്ഞു. ചണ്ഡീഗഡിലേക്കുള്ള 44 ആം നമ്പർ ദേശീയപാതയിൽ ട്രാക്ടറുകളിലും, മറ്റു ചെറിയ വാഹനങ്ങളിലും കർഷകർ മടങ്ങുകയാണ്. അവരുടെ നാട്ടിലാവട്ടെ, പാനിപ്പത്തിലും കർണ്ണാലിലും മൂർത്തലിലും ഒക്കെ അവർക്ക് വരവേൽപ്പ് നൽകുകയാണ്.


നവംബർ 29 ന് കർഷകനിയമം റദ്ദാക്കാനുള്ള ബില്ല് പാർലമെന്റ് പാസാക്കിയിരുന്നു. കൂടാതെ അവർ ഉയർത്തിയ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതിന് പിന്നാലെയാണ് സമരം പൂർണമായും അവസാനിപ്പിച്ചുകൊണ്ട് വിജയദിനമായി വെള്ളിയാഴ്ച കൊണ്ടാടാൻ കർഷകർ തീരുമാനിച്ചത്. എന്നാൽ ജനറൽ ബിപിൻ റാവത്തിന്റെയും മറ്റുള്ളവരുടെയും അകാലവിയോഗത്തിൽ ആദരമർപ്പിച്ചുകൊണ്ടാണ് അത് ശനിയാഴ്ചയാക്കാൻ തീരുമാനിച്ചത്. ഒരു പ്രധാന സമരകേന്ദ്രമായിരുന്ന യു.പി ഗേറ്റിൽ നിന്നും ഡിസംബർ പതിനഞ്ചോടുകൂടി മാത്രമേ പിന്മാറൂ എന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്.


തിരക്ക് കുറയ്ക്കാനായി ഒരുമിച്ചുമടങ്ങാതെ, കുറച്ചുപേരായി മടങ്ങാനാണ് തീരുമാനം. എന്നിരുന്നാലും ഡിസംബർ പതിമൂന്നോടുകൂടി അവരുടെ പ്രധാന ആരാധനകേന്ദ്രമായ സുവർണ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനാണ് കർഷകർ ലക്ഷ്യമിടുന്നത്. സിംഗുവിൽ ജയ് വിളിച്ചും നൃത്തം ചെയ്തും വിജയം ആഘോഷമാക്കിയ കർഷകർ അതിനൊപ്പം തന്നെ രാവിലെയോടെ മടങ്ങാമെന്നാണ് തീരുമാനിച്ചത്. എന്നാൽ, സന്തോഷം നിറഞ്ഞ രാവിനപ്പുറം പകൽ പുലർന്നപ്പോൾ ഇനി ഈ നല്ല നാട്ടുകാരുമായി ദിനംപ്രതി സംസാരിക്കുവാനും ഇടപഴകാനും കഴിയില്ലല്ലോ എന്നോർത്ത് ഒരുനിമിഷമെങ്കിലും അവർ കണ്ണീർ പൊഴിച്ചിരിക്കണം. ഒരുവർഷത്തോളം അവർക്ക് താമസിക്കാനും ഭക്ഷണംവയ്ക്കാനും സ്ഥലവും ധാന്യങ്ങളുമൊക്കെ നൽകിയ നല്ല നാട്ടുകാരുമായി അവർ അത്രയധികം ഇണങ്ങിക്കഴിഞ്ഞിരുന്നു.
പോകാനായി തയ്യാറായപ്പോൾ പരസ്പരം ആശ്ലേഷിച്ചും അഭിനന്ദിച്ചും കൂടാതെ ഒരുവർഷംകൊണ്ട് നേടിയെടുത്ത പരസ്പരവിശ്വാസവും സാഹോദര്യവും എന്നും സംരക്ഷിക്കുമെന്നും അവർ ഹൃദയത്തിൽ തൊട്ടുകൊണ്ട് ഏറ്റുപറഞ്ഞു. 'ഒരുവർഷം മുമ്പ് ഇങ്ങോട്ടു വന്നപ്പോൾ വീട്ടിലേക്ക് തിരികെ മടങ്ങുകയെന്നത് ഇത്രയേറെ വേദനിപ്പിക്കുന്ന ഒന്നാണെന്ന് അറിഞ്ഞിരുന്നില്ല.


ഈ പ്രദേശത്തോടും ജനങ്ങളോടും അത്രയേറെ ഹൃദയബന്ധം നേടിയതിനാലാവണം മടങ്ങുമ്പോൾ ഈ വിജയത്തിന്റെ മധുരത്തിലും മനസ്സ് വല്ലാതെ വേദനാജനകമാകുന്നത്' കർഷകനായ ഗുർവീന്ദർ സിംഗ് വികാരഭരിതനായാണ് പറഞ്ഞത്. മറ്റൊരിടത്താവട്ടെ, മടങ്ങുന്നവർക്ക് പ്രഭാതഭക്ഷണം വിളമ്പുന്ന തിരക്കായിരുന്നു. എല്ലാ ദിവസവും ഇവിടെ പ്രാതൽ വിളമ്പിയിരുന്നു. പക്ഷേ, ഇന്നത്തെ പ്രാതലിന് എല്ലാവർക്കും ഒരു യാത്രപറയലിന്റെയും വിരഹത്തിന്റെയും രുചിയായിരുന്നു.'ഇത് ഇവിടെ ഞങ്ങളുടെ അവസാനത്തെ പ്രാതൽ ആയിരിക്കും. ഒരുപക്ഷേ ഏറ്റവും രുചിയേറിയതും. ഞങ്ങൾ ഞങ്ങളുടെ നാട്ടിലാണെങ്കിലും എന്നും, ഇവിടം ഓർമകളിലുണ്ടാകും. മറക്കാനാവില്ല മരിക്കുവോളം' ഒരു കർഷകൻ പറഞ്ഞു. 2020 നവംബറിലാണ് ജി.ടി കർണാൽ റോഡിൽ ഹരിയാനയുടെ ഡൽഹി അതിർത്തി പങ്കിടുന്ന സിംഗുവിൽ സമരത്തിനായി എത്തിയവർ താൽക്കാലിക വീടുകൾ സ്ഥാപിച്ചത്.
വീടുകൾ ഉണ്ടാക്കാൻ ഉപയോഗിച്ച സാമഗ്രികൾ ഇവിടെത്തന്നെ ഉപേക്ഷിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അത് അങ്ങനെ ഉപേക്ഷിക്കേണ്ടതല്ല എന്നും തിരികെ നാട്ടിൽ കൊണ്ടുപോയി പുനർ നിർമിക്കാനുമാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ അതിന്റെ ഭാഗമായി സാമഗ്രികൾ ട്രക്കുകളിൽ കയറ്റുന്നതിന്റെ തിരക്കിലായിരുന്നു കർഷകർ. ഗ്രാമവാസികളാവട്ടെ അവരെ അതിന് സഹായിക്കുന്നതിന്റെ തിരക്കിലും. അവശിഷ്ടങ്ങൾ ഒന്നും ബാക്കിവയ്ക്കാതെയാണ് അവർ എല്ലാം ട്രക്കുകളിൽ കയറ്റുന്നത്. ഒരുതരത്തിലും അവിടുത്തുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കില്ല എന്നും അവർ അസന്നിഗ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ചെറുപ്പക്കാരാവട്ടെ, അവർക്ക് മടങ്ങുവാനുള്ള ട്രക്കുകൾ റിപ്പയർ ചെയ്തു കണ്ടീഷൻ ആക്കുന്ന ജോലികളിൽ ആയിരുന്നു. മറ്റുചിലർ തങ്ങൾക്ക് 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കിയിരുന്ന ഡോക്ടർമാരുടെയടുക്കൽ പോയി കൈകൂപ്പി നന്ദിയോതുന്ന തിരക്കിലും. കർഷകർക്ക് അത്ര സുഖകരമല്ലായിരുന്നു കഴിഞ്ഞ 12 മാസങ്ങൾ. കൊടും ശൈത്യത്തിൽ എത്രയോ ജീവനുകളാണ് നഷ്ടമായത്.


റിപ്പബ്ലിക് ദിനത്തിൽ വരെ നടന്ന പ്രക്ഷോഭത്തിൽ എത്രയോ കർഷകരുടെ പേരിലാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. പക്ഷേ, അതിനൊന്നും കർഷകരുടെ പോരാട്ടവീര്യത്തെ ഒരുശതമാനം പോലും കുറയ്ക്കാനായില്ലായെന്നത് രാജ്യം കണ്ട അത്ഭുതങ്ങളിൽ ഒന്നായിരുന്നു. ക്രൂരമായ അടിച്ചമർത്തലുകൾക്കൊടുവിലും മടങ്ങുന്ന എല്ലാ കർഷകരുടെയും മുഖത്ത് വലിയ ആത്മവിശ്വാസവും ആരോഗ്യവും കളിയാടുന്നുണ്ടായിരുന്നു. കാരണം, തീയിൽ കുരുത്തതൊന്നും വെയിലത്തുവാടുന്ന ചരിത്രം ഉണ്ടായിട്ടില്ലല്ലോ. തങ്ങൾ നേടിയ ഐതിഹാസിക വിജയം ഇവിടെ അവസാനിക്കുന്നുവെങ്കിലും അതിന്റെ തിളങ്ങുന്ന ചരിത്രം വരുംതലമുറയ്ക്കുകൂടി ഊർജമാകുന്ന തരത്തിൽ ജ്വലിക്കുന്ന ഓർമയായി സമരത്തിന്റെ ചിത്രങ്ങൾ ഗുരുദ്വാരയിലെ പാർക്കിൽ സ്ഥാപിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്.
ഈ ചരിത്രസമരത്തിൽ തങ്ങൾ എങ്ങനെയൊക്കെ ജീവിച്ചുവെന്നും സമരം ചെയ്തുവെന്നും യുവതലമുറ കൂടി അറിയണമെന്ന് അവർക്ക് നിർബന്ധമുണ്ട്. കർഷകർ നെടുംതൂണായ ഒരു രാജ്യത്തു അവർക്കുതന്നെ നിലനിൽപ്പിനായി സമരംചെയ്യേണ്ടിവന്ന സാഹചര്യവും അതിന്റെ നാൾവഴികളും ഭാവിയിൽകൂടി തിളങ്ങിനിൽക്കണം. അതേ, അത് കാലത്തിന്റെ ആവശ്യം തന്നെയാണ്. രാജ്യത്തിന്റെ ഹൃദയം ഗ്രാമങ്ങൾ ആണെന്നും, നട്ടെല്ല് കർഷകർ ആണെന്നും ഉള്ള പഴഞ്ചൊല്ലുകളിൽ തെല്ലും പതിരില്ലെന്ന് ലോകത്തെ ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊണ്ട് അവർ യാത്രയാകുന്നു. അതേ, കർഷകർ എന്നും ഒരു പണത്തൂക്കം മുന്നിൽ തന്നെ. നാളെ അവർ വിശ്രമിക്കാൻ പോവുകയല്ല. വിശ്രമം പോലുമില്ലാതെ പിന്നെയും പാടങ്ങളിലേക്ക് ഇറങ്ങുവാൻ പോകുകയാണ്. അവർക്ക് വിശ്രമിക്കാനാവില്ല. കാരണം, അവർ വിശ്രമിച്ചാൽ പട്ടിണിയിലാവുന്നത് നമ്മൾ ഓരോ ഇന്ത്യക്കാരനും തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago