HOME
DETAILS

മണിചെയിന്‍, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് വിലക്ക്: വിജ്ഞാപനം ഇറക്കി കേന്ദ്രം

  
backup
December 31 2021 | 05:12 AM

money-chain-net-work326564653

ന്യൂഡല്‍ഹി: മള്‍ട്ടി ലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് വിലക്കി കേന്ദ്ര സര്‍ക്കാര്‍. നേരിട്ടുള്ള വില്‍പനയുടെ മറവില്‍ ആളുകളെ കണ്ണികളായി ചേര്‍ത്ത് വില്‍പന നടത്തുന്ന രീതിയാണ് നിരോധിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി.
2021ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഡയരക്ട് സെല്ലിങ് ) റൂള്‍ പ്രകാരം ചെയിന്‍ മാര്‍ക്കറ്റിങ്ങിനും നിരോധനം ഏര്‍പ്പെടുത്തി. പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിലെ മണിചെയിന്‍ പദ്ധതികള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ആംവെ, ടപ്പര്‍വേര്‍, ഒറിഫ്‌ളൈം തുടങ്ങിയ കമ്പനികള്‍ക്ക് ഇനി ഉപഭോക്താക്കളെ ചങ്ങലകളാക്കി വിപണം നടത്താനാകില്ല.

ഡയരക്ട് സെല്ലിങ് കമ്പനികള്‍ക്ക് വിപണനം നടത്തുന്നതിനും സേവനം നല്‍കുന്നതിനും ഉത്തരവാദിത്വമുണ്ട്. ഇവയുടെ കണക്കും സൂക്ഷിക്കണം. എല്ലാ ഡയരക്ട് സെല്ലിങ് കമ്പനികളും പുതിയ റൂള്‍ പ്രകാരമുള്ള നടപടികള്‍ 90 ദിവസത്തിനകം നടപ്പില്‍ വരുത്തി സര്‍ക്കാരിനെ അറിയിക്കണം. ഇകൊമേഴ്‌സ് നടത്തുന്ന കമ്പനികള്‍ അതിന്റെ നിയമങ്ങളും പാലിക്കണം. ഇത്തരം കമ്പനികളുടെ സംവിധാനം നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനികളുമായി ആശയവിനിമയം നടത്തണം. എല്ലാ കമ്പനികള്‍ക്കും ഒരു രജിസ്‌ട്രേഡ് ഓഫിസെങ്കിലും രാജ്യത്തുണ്ടാകണം തുടങ്ങിയവയാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago