HOME
DETAILS

'ഒരിളവ്; ഇത് അവസാന അവസരം'; മലേഗാവ് കേസില്‍ പ്രഗ്യാസിങ്ങിന് വീണ്ടും കോടതിയുടെ താക്കീത്  

  
April 22, 2024 | 5:30 AM

Mumbai Court Grants Exemption To Pragya Thakur From Appearance

മുംബൈ: ഹിന്ദുത്വ സംഘടനകള്‍ ആരോപണവിധേയരായ മലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിന് കോടതിയുടെ താക്കീത്. തുടര്‍ച്ചയായി ഹാജരാകുന്നതില്‍ വീഴ്ചവരുത്തുകയും ഇളവ് ചോദിക്കുകയും ചെയ്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒരിക്കലൂടെ അവര്‍ ഇളവിന് അപേക്ഷിച്ചത്. ഇളവ് നല്‍കിയ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതി, ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ഇത് അവസാന അവസരമാണെന്നും വ്യക്തമാക്കി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാസിങ് തുടര്‍ച്ചയായി ഇളവ് വേണമെന്ന് ആവശ്യപ്പെടുന്നത്.


കേസ് വ്യഴാഴ്ച വീണ്ടും പരിഗണിക്കും. അന്നേദിവസം നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ ഈ മാസം എട്ടിന് കേസ് പരിഗണിച്ചപ്പോള്‍ ശനിയാഴ്ച ഹാജരാകണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇളവ് അഭ്യര്‍ഥിക്കുകയാണ് പ്രഗ്യാസിങ് ചെയ്തത്. വേദനയ്ക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് പ്രഗ്യാസിങ് എന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 


മെഡിക്കല്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കിലും അതില്‍ യാത്രകള്‍ പാടില്ലെന്ന് പറയുന്നില്ലെന്ന് പ്രോസികൂഷന്‍ ചൂണ്ടിക്കാട്ടി. എങ്കിലും ഈയാവശ്യം പരിഗണിച്ച് ഒരിക്കലൂടെ അളവ് അനുവദിക്കുകയാണെന്ന് അറിയിച്ച കോടതി, ഇനി ഇളവ് തരില്ലെന്നും ഇത് അവസാന അവസരമാണെന്നും ഓര്‍മിപ്പിച്ചു.


കേസിന്റെ വിചാരണനടപടികളുമായി സഹകരിക്കാത്തതിന് കഴിഞ്ഞമാസം അവര്‍ക്ക് 10,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. ഇനിയും മൊഴി രേഖപ്പെടുത്താന്‍ ഹാജരായില്ലെങ്കില്‍ തുടര്‍നടപടികള്‍ നേരിടേണ്ടവരുമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തെങ്കിലും അതും അവഗണിച്ചതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത് കഴിഞ്ഞുള്ള വിചാരണദിവസം അവര്‍ ഹാജരായതോടെ വാറണ്ട് റദ്ദാക്കി. എന്നാല്‍ തുടര്‍ന്നും അവര്‍ ഹാജരാകാതിരിക്കുകയായിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി വിചാരണയ്ക്ക് ഹാജാരാവാതിരിക്കുന്ന സമയത്ത് തന്നെ, പാര്‍ട്ടി പരിപാടികളിലും പാര്‍ലമെന്റ് നടപടികളിലും സ്വകാര്യചടങ്ങുകളിലും പ്രഗ്യാസിങ് പങ്കെടുക്കുന്നതും നൃത്തംചെയ്യുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിശുദ്ധ റമദാനിലെ അവസാന രാത്രിയായിരുന്നു ആക്രമണം. നിലവില്‍ ഭോപ്പാലില്‍നിന്നുള്ള എം.പിയായ പ്രഗ്യാസിങ്ങിന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ ബൈക്ക് ആണ് ബോംബ് വയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. 


കേസില്‍ പ്രഗ്യാ സിങ്ങിന്റെ കൂട്ടുപ്രതികല്ലൊം ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്. ഐ.പി.സിയിലെ വിവിധവകുപ്പുകളും സ്‌ഫോടകവസ്തു നിയമം, ആയുധനിയമം, മഹാരാഷ്ട്ര ഭീകരവിരുദ്ധ നിയമം എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Mumbai Court Grants Exemption To Pragya Thakur From Appearance



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  3 days ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  3 days ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  3 days ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  3 days ago
No Image

140 കി.മീ വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം; തല അറ്റുവീണ് വ്‌ളോഗർക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം തുറന്നു; 3 ലക്ഷം വർഷം പഴക്കമുള്ള ചരിത്രം കൺമുന്നിൽ

uae
  •  3 days ago
No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  3 days ago