കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ
ദുബൈ:യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 മെയ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
FTA urges resident corporations with licences from January, February to file Corporate Tax applications by 31st May#WamNews https://t.co/KmDD3htVQN pic.twitter.com/6rqXZr4Fgi
— WAM English (@WAMNEWS_ENG) April 21, 2024
നികുതി സംബന്ധമായ നിയമങ്ങളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഇത് നിർബന്ധമാണെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 മാർച്ച് 1-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള ‘3/ 2024’ എന്ന യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി തീരുമാന പ്രകാരം കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്.
’10/ 2024′ എന്ന യു എ ഇ ക്യാബിനറ്റ് തീരുമാനപ്രകാരമാണിത്. കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് ഫെഡറൽ ടാക്സ് അതോറിറ്റി അനുവദിച്ചിട്ടുള്ള സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."