അന്ധയുവാവിനു കടമുറി നിര്‍മിച്ചു നല്‍കി
തുറവൂര്‍: ജന്മനാ അന്ധനായ യുവാവിന് കച്ചവട സൗകര്യമൊരുക്കിയ എഴുപുന്നയിലെ സന്നദ്ധ സംഘടന ശ്രദ്ധേയമായി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എഴുപുന്ന തെക്ക് പനയ്ക്കല്‍ സി ജി നാണ് സ്വന്തം വസതിക്ക് സമീപം തന്നെ കടമുറി നിര്‍മിച്ചു നല്‍കിയത്. സ്റ്റേഷനറി സാധനങ്ങളും പ്രണ്ട്‌സ് ഓഫ് പേഷ്യന്റ് സ് എന്ന സംഘടന നല്‍കി.സി ജിന്റെ മാതാവിന്റെ സഹായത്തോടെയാണ് കച്ചവടം നടത്തുന്നത്. രണ്ട് മാസം കൊണ്ടാണ് കടമുറി നിര്‍മിച്ചു നല്‍കിയത്.സിവില്‍ സപ്ലെ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ കടയുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും നടത്തി.പ്രസിഡന്റ് പി.എം. യൂസഫ് അധ്യക്ഷത വഹിച്ചു.കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.മധു ആദ്യ വില്പന നിര്‍വഹിച്ചു. അഡ്വ.വി.അമര്‍നാഥ്, എന്‍.വി.ഷാജി, ബിജു ജോസി, സമീറ, സൈനബ ഷെരീഫ്, എം.എഫ്.ബെന്നി, കെ.റ്റി. കൃഷ്ണന്‍, കെ.വി.സുഗുണന്‍, നാസര്‍, എം.കെ.ബഷീര്‍, അന്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."