പരസ്യമായി മദ്യപിച്ചത് പൊലിസിൽ അറിയിച്ചു; എസ്.ടി പ്രമോട്ടർക്കും കുടുംബത്തിനും ഒരു സംഘത്തിന്റെ ക്രൂരമർദ്ദനം
കോട്ടയം: പരസ്യമായി മദ്യപിക്കുന്ന സംഘത്തെ പൊലിസില്‍ അറിയിച്ചതിന് എസ്.ടി പ്രമോട്ടർക്ക് മർദം. തലപ്പലം സ്വദേശി പി.സി സുഭാഷ് ചന്ദ്രബോസിനാണ് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം യുവാവ് ഈരാറ്റുപേട്ട പൊലിസില്‍ പരാതി നൽകി. മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ സുഭാഷിന്റെ മാതാപിതാക്കളെയും സഹോദരിമാരെയും സംഘം മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്ത് പരസ്യമായി ഒരു സംഘം മദ്യപിച്ചതാണ് മർദനത്തിലേക്ക് നയിച്ചത്. പരസ്യമായി മർദ്ദിച്ചത് പൊലിസിൽ അറിയച്ചതിലുള്ള ശത്രുതയാണ് എസ്.ടി പ്രമോട്ടറായ സുഭാഷ് ചന്ദ്രബോസിനെ സംഘം മർദ്ദിക്കുന്നതിലേക്ക് എത്തിച്ചത്. യുവാവിന്റെ പരാതിയിൽ സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ പൊലിസ് കേസെടുത്തു.
പ്രദേശവവാസിയായ മാർട്ടിൻ എന്നയാൾ ഉൾപ്പെടെയുള്ള 10 പേർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഇതിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിയിലായതായാണ് സൂചന. ഈരാറ്റുപേട്ട പൊലിസാണ് പ്രതികൾക്കെതിരെ എഫ്.ഐ.ആർ ഇട്ടത്. അതേസമയം സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."