മോഷ്ടാക്കള്‍ക്ക് പൊലിസ് ഒത്താശ ചെയ്യുന്നു: യൂത്ത്‌ലീഗ്
തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന മോഷണ പരമ്പരകള്‍ക്ക് അറുതിവരുത്തുവാനും മോഷ്ടാക്കളെ കണ്ടെത്തുവാനും സാധിക്കാതെ പൊലിസ് ഇരുട്ടില്‍ തപ്പുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പകരം ഉപജീവനത്തിന് വേണ്ടി പതിറ്റാണ്ടുകളായി തൊടുപുഴ ടൗണില്‍ തട്ടുകട നടത്തുന്ന പാവപ്പെട്ട കച്ചവടക്കാരെ ശാരീരികമായി ഉപദ്രവിക്കുന്ന പൊലിസ്, ഗ്യാസ് സിലിണ്ടറുകളും ചട്ടിയും കലവും പറക്കുവാനും സമയം കണ്ടെത്തുകയാണ്.
പിണറായി സര്‍ക്കാരിന്റെ 100-ാം ദിനത്തില്‍ യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ വഞ്ചനാദിന സംഗമങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍. നൗഷാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി സ്വാഗതമാശംസിച്ചു.
യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് സുധീര്‍, ഇ.എ.എം അമീന്‍, നിയോജകമണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികളായ പി.ഇ ഷിഹാബ്, കെ എ അന്‍ഷാദ്, അന്‍സാര്‍ കണിപറമ്പില്‍, എം എ ഷിഹാബ്, പി ഐ താജുദ്ദീന്‍, വി എ അജ്‌നാസ്, എം.സ്.എഫ് നേതാക്കള്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."