HOME
DETAILS

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും; തീരുമാനം പ്രഖ്യാപിച്ച് കോൺഗ്രസ്, അമേത്തിയിൽ കിശോരി ലാൽ ശർമ

  
Web Desk
May 03, 2024 | 2:27 AM

rahul gandhi will be the congress candidate in Raebareli1

ന്യൂഡൽഹി: ഏറെ സസ്‌പെൻസുകൾക്ക് ഒടുവിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ലോക്സഭാ സഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കും. അമേത്തിയിൽ കിശോരി ലാൽ ശർമയും സ്ഥാനാർഥിയാകും. സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.

ഇന്നലെ രാത്രി പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു സൂചന. എന്നാല്‍, രാത്രി ഏറെ വൈകിയും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 2004 മുതല്‍ റായ്ബറേയില്‍ നിന്നുള്ള എംപിയായ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, റായ്ബറേലി സീറ്റില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍, പ്രിയങ്ക ഇത്തവണയും മത്സരത്തിനില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി ഇല്ലെന്ന് അറിയിച്ചതോടെയാണ് റായ്ബറേലിയിൽ മത്സരിക്കാൻ രാഹുലിന്റെ പേര് ഉയർന്നുവന്നത്.

 അമേത്തിയില്‍ കോണ്‍ഗ്രസ് കിഷോരി ലാല്‍ ശര്‍മയിലേക്കെത്തി. 2004, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ അമേത്തിയില്‍ നിന്നും രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ തോറ്റു. 

അമേത്തിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിങുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. 2019ല്‍ സോണിയ ഗാന്ധിയോട് മത്സരിച്ച് തോറ്റയളാണ് ദിനേശ് പ്രതാപ് സിങ്. രാജ്യസഭ അംഗമായതിനെ തുടര്‍ന്നാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍നിന്നും സോണിയ ഗാന്ധി പിന്മാറിയത്.

പാര്‍ട്ടി നേതൃത്വം എന്തു തീരുമാനിക്കുന്നോ, അത് അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും, എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റായ്ബറേലിയിലും വിജയിച്ചാല്‍, വയനാട് സീറ്റ് ഒഴിയാനാകില്ലെന്ന് രാഹുല്‍ നിബന്ധനവെച്ചു എന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ മാത്രം മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാഹുലിനോട് രണ്ടാമതൊരു മണ്ഡലം കൂടി തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ മെയ് 20നാണ് ഇരു മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്. അമേത്തിയില്‍ ഇതിനോടകം സ്മൃതി ഇറാനി വലിയതോതിലുള്ള പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി അമേത്തിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൂറ്റന്‍ ഫഌ്‌സുകള്‍ കഴിഞ്ഞദിവസം മണ്ഡലത്തില്‍ സ്ഥാപിച്ചിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം

Kerala
  •  4 days ago
No Image

കരിപ്പൂർ - റിയാദ് സഊദി എയർലൈൻസ് സർവിസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതൽ

Kerala
  •  4 days ago
No Image

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

Kerala
  •  4 days ago
No Image

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

Saudi-arabia
  •  4 days ago
No Image

തൊണ്ടിമുതൽ കേസ്: നാൾവഴി

Kerala
  •  4 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  4 days ago
No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  4 days ago
No Image

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിം​ഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു

Kerala
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  4 days ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  4 days ago