HOME
DETAILS

ഹണി ട്രാപ്പിൽ പെടുത്തി യുവാവിന്റെ പണവും സ്വർണവും കവർന്നു; യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

  
May 03, 2024 | 4:00 AM

four arrested for honey trap in kollam

കൊല്ലം: യുവാവുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് ഹണി ട്രാപ്പ് നടത്തിയ നാൽവർ സംഘം പിടിയിൽ. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് യുവതി അടക്കം നാല് പ്രതികൾ പൊലിസിന്റെ പിടിയിലായത്. ചവറ പയ്യലക്കാവ് സ്വദേശി ജോസ്‍ഫിനിന്റെ നേതൃത്വത്തിലായിരുന്നു ഹണിട്രാപ്പ് ഒരുക്കി യുവാവിനെ മർദ്ദിച്ച് കവർച്ച നടത്തിയത്.

ചവറ സ്വദേശിയായ 28 വയസ്സുള്ള ജോസ്ഫിൻ, ചവറ ഇടത്തുരുത്ത് സ്വദേശി നഹാബ്, മുകുന്ദപുരം സ്വദേശി അപ്പു എന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് അരുൺ എന്നിവരാണ് കൊല്ലം ഈസ്റ്റ്സിറ്റി പൊലിസിന്റെ പിടിയിലായത്. ഒന്നാം പ്രതിയായ ജോസ്ഫിനെതിരെ ലഹരിമരുന്ന് കേസ് അടക്കം നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു.

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. ഇതുപ്രകാരം കൊല്ലം താലൂക്ക് ഓഫിസിന് അടുത്തുള്ള അറവുശാലക്ക് സമീപത്തേക്ക് എത്തിയ യുവാവിനെയാണ് പ്രതികൾ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തത്. യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ മോതിരവും കവരുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  2 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  2 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  2 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  2 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  2 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  2 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  2 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  2 days ago