ഉദ്ഘാടനം നടക്കാനിരിക്കുന്ന ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലില്‍ ദൂരൂഹത; ചില്ല് പൊട്ടിയതോ പൊട്ടിച്ചതോ?
തിരുവനന്തപുരം: ഉദ്ഘാടനം നടക്കാനിരിക്കുന്ന ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലില്‍ ദുരൂഹത. നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്‌നമെന്നും മുന്‍പരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയെന്നുമാണ് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആരോപണം.
അതേസമയം ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകര്‍ന്നതില്‍ പങ്കുണ്ടെന്നാണ് നിര്‍മ്മാണ കമ്പനി തലവന്‍ വി.കെ പ്രശാന്ത് എം.എല്‍.എയുടെ ആരോപണം. ടൂറിസം വകുപ്പിന്റെ കീഴിലെ സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിഡ്ജായിരുന്നു ആക്കുളത്തേത്. 52 അടി നീളവും 16 മീറ്റര്‍ ഉയരവും ഉള്ള നിര്‍മ്മിതി. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുടെ പാനല്‍ അംഗീകരിച്ച പ്ലാനില്‍ ഡിടിപിസിക്കായിരുന്നു ചുമതല. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വട്ടിയൂര്‍കാവ് യൂത്ത് എന്റര്‍പ്രണേഴ്‌സ് കോപറേറ്റീവ് സൊസൈറ്റി അഥവ വൈപ്പോസ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനിരിക്കെയാണ് ചില്ലില്‍ പൊട്ടലുണ്ടായത്.
പാനലിന് ഒരു ടണ്‍ തൂക്കം വരുന്ന മൂന്ന് പാളികളുപയോഗിച്ച് 36 മില്ലി മീറ്റര്‍ കനത്തിലാണ് നിര്‍മ്മാണം. നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവരുന്നുണ്ട്. വലിയ ചില്ലുപാലമായിട്ടും മുന്‍പരിചയം ഇല്ലാത്ത സ്ഥാപനത്തിന് കരാര്‍ നല്‍കിയതില്‍ നേരത്തെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഗേജ് കൂടിയ ഗ്ലാസ് പൊട്ടിയതിന് പിന്നില്‍ അസ്വാഭാവികത ഉണ്ടെന്നാണ് വൈപ്പോസിന്റെ പരാതി.
സിഇടിയില്‍ നിന്നുള്ള വിദഗ്ധ സംഘം പ്ലാന്‍ പരിശോധിച്ചിരുന്നു. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. കോഴിക്കോട് എന്‍ഐടിയാണ് അന്തിമ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതെന്ന് വൈപ്പോസ് അവകാശപ്പെടുന്നു. നിര്‍മ്മാണ കമ്പനി അട്ടിമറി ആരോപിക്കുമ്പോള്‍ അതിക്രമിച്ച് കയറിയതിനടക്കം പരാതി നല്‍കാന്‍ ഡിടിപിസി ഇതുവരെ തയ്യാറായിട്ടുമില്ല. പൊട്ടിയ ചില്ലിന് പകരം എത്തിച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട ശ്രമം നടത്തുകയാണ് അധികൃതരിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."