HOME
DETAILS

വൈദ്യുതി നിലച്ചു, പിന്നാലെ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ച് നാട്ടുകാര്‍; പരാതി

  
May 04, 2024 | 6:23 AM

attack-against-kseb-office-at-kozhikode

കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കെ.എസ.്ഇ.ബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഒരു സംഘം ആളുകളെത്തി സ്ഥാപനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

സെക്ഷന്‍ ഓഫീസ് ജീവനക്കാരാണ് പൊലീസില്‍ പരാതി നല്‍കിയത്. ആക്രമികള്‍ ഓഫീസിന്റെ ബോര്‍ഡ് തകര്‍ത്തുവെന്നാണ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാര്‍ സംയുക്തമായി പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. അക്രമികളെ അറസ്റ്റ് ചെയ്തു ജീവനക്കാര്‍ക്ക് സ്വൈര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. 

അതേസമയം, പന്തീരാങ്കാവ് പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് വൈദ്യുത തടസം സംഭവിക്കുന്നത് ജീവനക്കാരുടെ അനാസ്ഥ മൂലമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫാക്കിയതെന്നാണ് ജീവനക്കാര്‍ പ്രതികരിച്ചത്. വൈദ്യുതിയുടെ അമിത ഉപഭോഗം മൂലമാണ് ഇത്തരത്തില്‍ ചെയ്തതെന്നും അത് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ജീവനക്കാര്‍ പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago