HOME
DETAILS

വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഇനി ഇക്കാര്യം ശ്രദ്ധിക്കണം

  
Web Desk
March 26 2024 | 11:03 AM

remind these things before using washing machine

ഒട്ടുമിക്ക വീടുകളിലും വാഷിങ് മെഷിനുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ശരിയായ രീതിയിലാണോ അവ ഉപയോഗിക്കുന്നത്?. പലതരം വാഷിംഗ് മെഷീനുകള്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം.

ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.

  • മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിംഗ്)
  • മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിംഗ്) 

    ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
2.  വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.
3. നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.
4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
5. വാഷിംഗ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.
6. ഉപയോഗം കഴിഞ്ഞാല്‍ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോര്‍ഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
7. കഴിയുന്നതും വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍; തന്ത്രപ്രധാന മേഖലയായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സേനാ പിന്മാറ്റം തുടങ്ങി

latest
  •  21 days ago
No Image

തിരിച്ചുവരവ് ഐതിഹാസികം; ഇംഗ്ലണ്ടിൽ ഒന്നാമനായി റൂട്ട്

Cricket
  •  21 days ago
No Image

കുവൈത്ത്; ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ മൂന്നു പേർ പിടിയിൽ

Kuwait
  •  21 days ago
No Image

'മാറ്റമുണ്ടായത് കൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയതിന് ശേഷം, പുറത്തിറങ്ങിയാല്‍ എന്നെയും കൊല്ലും'; വെള്ളറട കൊലപാതക കേസിലെ പ്രതിയുടെ അമ്മ

Kerala
  •  21 days ago
No Image

റൊണാൾഡോ റയൽ വിട്ടതിന് ശേഷം ഇതാദ്യം; മിന്നും ഫോമിൽ സൂപ്പർതാരം

Football
  •  21 days ago
No Image

പത്തനംതിട്ടയില്‍ നിര്‍മാണ ജോലിക്കിടെ ഭീം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

'രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്‍കി, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തുടങ്ങിയതും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം'; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണന്‍

Kerala
  •  21 days ago
No Image

പകുതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  21 days ago
No Image

മലപ്പുറം മിനി ഊട്ടിയില്‍ വാഹനാപകടം; സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു

Kerala
  •  21 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി

National
  •  21 days ago