HOME
DETAILS

പോക്സോ കേസ് ഇരകളിൽ വിഷാദരോഗം- ആത്മഹത്യ ചെയ്തത് 44 അതിജീവിതകൾ

  
ഹാറൂൻ റശീദ് എടക്കുളം
February 09 2025 | 05:02 AM

Depression among POCSO victims - 44 suicides

തിരുന്നാവായ: കേരളത്തിൽ ബാലപീഡനം ഉയർന്നത് 2016 മുതൽ. കഴിഞ്ഞ എട്ടര വർഷത്തിനിടെ 31,171 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ നടന്നത് 28,728 അറസ്റ്റുകൾ.  പീഡനശേഷം 44 അതിജീവിതകളാണ്  ആത്മഹത്യ ചെയ്തത്. സർക്കാർ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.  31,000-ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്  കഴിഞ്ഞമാസം നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളും വ്യക്തമാക്കുന്നുണ്ട്. 

പത്തനംതിട്ടയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 30 കേസുകൾ രജിസ്റ്റർ ചെയ്യുകയും 57 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഈ കണക്ക് പുറത്തുവന്നത്. 31,171 കേസുകൾ പോക്‌സോ പ്രകാരം റിപ്പോർട്ട് ചെയ്തത്  2016 ജൂൺ മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലാണ്.  ഇക്കഴിഞ്ഞ ജനുവരി ആദ്യം മുതൽ 17 വരെ മാത്രം 271 പോക്‌സോ കേസുകളും 175 അറസ്റ്റുകളും റിപ്പോർട്ട് ചെയ്തു. പോക്‌സോ കേസുകൾ ഉണ്ടായിട്ടും ശിക്ഷിക്കപ്പെട്ടത് 2,614 കേസുകളിൽ മാത്രമാണ്.

 പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ 2022 മുതൽ ഗണ്യമായി വർധിച്ചു. 2016നും 2021നും ഇടയിൽ ഓരോ വർഷവും ഏകദേശം 3,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2022-ൽ 4,518, 2023-ൽ 4,641, 2024 ൽ 4594 എന്നിങ്ങനെയാണ് അതിവേഗ കോടതികളിൽ നിന്നുള്ള കണക്കുകൾ.  പോക്‌സോ അതിജീവിച്ചവർക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളെ പരാമർശിച്ച്, അതിജീവിച്ചവരെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ബന്ധപ്പെട്ടവർക്ക്  നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവർക്കിടയിൽ ആത്മഹത്യാ പ്രവണത വർധിച്ചിരിക്കുന്നതും കമ്മിഷൻ ഗൗരവത്തിലെടുക്കുന്നുണ്ട്.
ആഘാതത്തിന് വിധേയമായ ശേഷം, അവർക്ക് വിഷാദം അനുഭവപ്പെടുന്നു. ഈ ഘട്ടത്തിൽ മാനസിക പിന്തുണ   നൽകുന്നുണ്ടെന്ന് വിവിധ സർക്കാർ വകുപ്പുകൾ കമ്മിഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ കുടുംബത്തിനുള്ളിലോ സമീപത്തോ  ആണെങ്കിൽ അതിജീവിതർക്ക് അഭയം നൽകേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണ്. ഇത്തരം ഘട്ടത്തിലെ വീഴ്ച്കളാണ് കുട്ടികളിൽ വിഷാദം ഉണ്ടാക്കുന്നതെന്നും ബാലാവകാശ കമ്മിഷൻ പ്രതിനിധി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  3 days ago
No Image

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

International
  •  3 days ago
No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  3 days ago
No Image

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National
  •  3 days ago
No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  3 days ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  3 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  3 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  3 days ago