HOME
DETAILS

'രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്‍കി, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തുടങ്ങിയതും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം'; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണന്‍

  
February 09, 2025 | 11:06 AM

halfpricescam-ngoconfederation-ananthukrishnanstatement

എറണാകുളം: പാതിവില തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി പ്രതി അനന്തു കൃഷ്ണന്‍. രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പടെ പണം നല്‍കിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങോട് പ്രതികരിച്ചു. 

'പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. അന്വേഷണത്തില്‍ അതെല്ലാം വ്യക്തമാകും. സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനും പണം നല്‍കിയിരുന്നുവെന്നും അനന്തുകൃഷ്ണന്‍ വ്യക്തമാക്കി. ആനന്ദകുമാര്‍ സാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചത്. ഇതിലേക്ക് സംഘടനകള്‍ വന്നതും. തന്നെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണ്. ആനന്ദകുമാര്‍ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അനന്തു കൃഷ്ണന്‍ അറിയിച്ചു. എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സംഘടന ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയായി വന്നതു മാത്രമാണ് എന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു.

അതേസമയം റിട്ട:ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ പൊലിസാണ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. ഇമ്പ്‌ലിമെന്റിങ് ഏജന്‍സയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.

എന്നാല്‍ ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശക സ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്‌കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. 

സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തതായി കണ്ടെത്തി. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പാർക്കിംഗ് ഷെയ്ഡുകൾക്ക് പുതിയ പെർമിറ്റ് സംവിധാനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

uae
  •  13 minutes ago
No Image

കോടതിയിൽ ഹാജരായില്ല: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

Kerala
  •  14 minutes ago
No Image

ടി-20 ലോകകപ്പിൽ സഞ്ജു സെഞ്ച്വറി നേടും: പ്രവചനവുമായി ഇന്ത്യൻ ലോകകപ്പ് ജേതാവ്

Cricket
  •  23 minutes ago
No Image

യാത്രക്കാർക്ക് മാരക പരുക്കേൽക്കാൻ സാധ്യത: യുഎഇയിലെയും സഊദിയിലെയും ഈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് സ്കോ‍ഡ; പിന്നിലെ കാരണമിത്

uae
  •  an hour ago
No Image

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  an hour ago
No Image

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ്; ഒമാനില്‍ പുതിയ സംവിധാനം

oman
  •  an hour ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും

uae
  •  an hour ago
No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  an hour ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  an hour ago
No Image

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; വിക്ടർ ബെർട്ടോമിയു ഇനി കൊമ്പന്മാർക്കൊപ്പം

Football
  •  an hour ago