HOME
DETAILS
MAL
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
February 09, 2025 | 5:50 AM
മലപ്പുറം: എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. തീപടരുന്നത് കണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരുക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.
അതേസമയം, കൊല്ലം-തേനി ദേശീയപാതയില്‍ പെണ്ണൂക്കരയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി റിക്കവറി വാഹനം സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെട്ടിയാര്‍ വൃന്ദാവനത്തില്‍ സന്ദീപ് സുധാകരന്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30-യോടെയാണ് സംഭവം. ഇലക്ട്രീഷ്യനായ സന്ദീപ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."