സ്മാര്‍ട് ഫോണിന് ഓണ്‍ലി ഓക്‌സിജന്‍' ക്യാംപയിനിന് തുടക്കം
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടായ ഓക്‌സിജനില്‍ സ്മാര്‍ട് ഫോണിനു മാത്രമയുള്ള പ്രത്യേക ക്യാംപയിനിന് തുടക്കമായി. ബ്രാന്‍ഡ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാന്‍, ഓക്‌സിജന്‍ സി.ഇ.ഒ ഷിജോ കെ. തോമസ് എന്നിവര്‍ സംയുക്തമായി ക്യാംപയിന്‍ ലോഞ്ചിങ് നിര്‍വഹിച്ചു.
കുറഞ്ഞ വില, കൂടുതല്‍ ശേഖരം, വില്‍പനാനന്തര സേവനം എന്നിവ ഓക്‌സിജന്‍ ഉറപ്പുനല്‍കുന്നു. ആപ്പിള്‍, സാംസങ്, വിവോ, ഒപ്പോ, റിയല്‍മി റെഡ്മി എന്നിവയ്ക്കു പുറമെ ഓണ്‍ലൈന്‍ മോഡലുകളായ ഐ.ക്യു, മോട്ടോറോള, പോക്കോ തുടങ്ങിയവയും ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കും. ഓക്‌സിജനില്‍നിന്ന് വാങ്ങുന്ന സ്മാര്‍ട് ഫോണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിരക്ഷാ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഫോണ്‍ വീണ് തകരാറിലായാലും അഗ്നിബാധയില്‍ നഷ്ടമായാലും ഈ പരിരക്ഷാ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കും. വിവിധ ഫിനാന്‍സ് കമ്പനികളുടെ സഹകരണത്തോടെ തവണ വ്യവസ്ഥയില്‍ സ്മാര്‍ട് ഫോണുകള്‍ കരസ്ഥമാക്കാനും അവസരമുണ്ട്.
എല്ലാ സ്മാര്‍ട് ഫോണുകളുടെയും ആക്സസറീസും ഓക്‌സിജന്‍ ഷോറൂമുകളില്‍ ലഭ്യമാണ്. ഏതുതരം സ്മാര്‍ട് ഫോണുകളും 50% ചാര്‍ജില്‍ സര്‍വിസ് ചെയ്ത് നല്‍കും. ഫോണ്‍: 919020100100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."