HOME
DETAILS

ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ

  
Web Desk
June 06 2025 | 13:06 PM

Lamine Yamal Praises Cristiano Ronaldo

ജർമ്മനി: യുവേഫ മേഷൻസ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയ്ൻ ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ജൂൺ ഒമ്പതിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ പോർച്ചുഗലിനെയാണ് സ്‌പെയ്ൻ നേരിടുക..

ഈ മത്സരത്തിൽ പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാൻ പോവുന്നതിനെക്കുറിച്ച് സ്പാനിഷ് യുവതാരം ലാമിൻ യമാൽ സംസാരിച്ചു. റൊണാൾഡോയെ താൻ വളരെയധികം ആരാധിക്കുന്നുണ്ടെന്നും റൊണാൾഡോ ഇപ്പോഴും മികച്ച ഫിറ്റ്നസ് നിലനിർത്തുന്നത് വളരെ സന്തോഷവാനാണെന്നുമാണ് യമാൽ പറഞ്ഞത്. ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യമാൽ. 

''നമ്മൾ കളിയ്ക്കാൻ പോവുന്നത് മഹാന്മാരിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെയാണ്. അദ്ദേഹത്തിന്റെ പേര് മാത്രം വേറിട്ടുനിൽക്കുന്നു.എനിക്ക് അദ്ദേഹത്തോട് വലിയ ആരാധനയാണ്. അദ്ദേഹം ഇപ്പോഴും മികച്ച ഫിറ്റ്നസിൽ ആയിരിക്കുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ്. ഞാൻ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു" യമാൽ പറഞ്ഞു. 

സെമിഫൈനലിൽ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗൽ ഫൈനലിലേക്ക് യോഗ്യത നേടിയത്. ജർമ്മനിയുടെ തട്ടകമായ അലിയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്റെ തിരിച്ചുവരവ്. മത്സരത്തിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു വിജയഗോൾ നേടിയത്.

അതേസമയം ഫ്രാൻസിനെതിരായ മത്സരത്തിൽ 22-ാം മിനുട്ടിൽ നിക്കോ വില്യംസിന്റെ ഗോളിലൂടെയുയാണ് സ്‌പെയ്ൻ ആദ്യം ലീഡ് നേടിയത്. പിനീട് സ്പാനിഷ് ടീം മൂന്ന് മിനുട്ടിനകം ലീഡ് ഉയർത്തി. മൈക്കൽ മെറീനോയാണ് സ്‌പെയിനായി രണ്ടാമത്തെ ഗോൾ നേടിയത്. 54-ാം മിനുട്ടിൽ ലാമിൻ യമാലും പെനൽട്ടി ഗോളും 55-ാം മിനുട്ടിൽ പെഡ്രിയും സ്‌പെയിനായി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി. 67-ാം മിനുട്ടിൽ വീണ്ടും ഗോൾ നേടികോണ്ട് യമാൽ സ്‌പെയിനെ സുരക്ഷിതമായ നിലയിൽ എത്തിച്ചു. 

പിന്നീട് കളിയിലേക്ക് തിരിച്ചുവന്ന ഫ്രാൻസിന്റെ പോരാട്ടവീര്യമാണ് കാണാൻ സാധിച്ചത്. 59-ാം മിനുട്ടിൽ കിലിയൻ എംബപ്പെയും 79-ാം മിനുട്ടിൽ റയാൻ ചെർക്കിയും അധികസമയത്ത് രണ്ടൽ കോലോ മുയാനിയുമാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്.  84-ാം മിനുട്ടിൽ സ്‌പെയിന്റെ ഡാനി വിവിയന്റെ സെൽഫ് ഗോൾ കൂടിച്ചേർന്നതോടെ ഫ്രാൻസിന്റെ തോൽവിഭാരം കുറഞ്ഞു.  

Lamine Yamal Praises Cristiano Ronaldo 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  11 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  12 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  12 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  12 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  12 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  13 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  13 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  13 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  13 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  14 hours ago