
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: ജി സെവൻ (G 7) ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"കനേഡിയൻ പ്രധാനമന്ത്രി @MarkJCarny യിൽ നിന്നും കോൾ ലഭിച്ചതിൽ സന്തോഷം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും, ഈ മാസം അവസാനം കനനാസ്കിസിൽ നടക്കുന്ന G7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുകയും ചെയ്തു. ഇന്ത്യയും കാനഡയും പരസ്പര ബഹുമാനവും പങ്കിട്ട താൽപ്പര്യങ്ങളും മുൻനിർത്തി ഒരുമിച്ച് പുതിയ ഉണർവോടെ പ്രവർത്തിക്കും. ഉച്ചകോടിയിൽ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു". പ്രധാനമന്ത്രി ഒരു എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
Glad to receive a call from Prime Minister @MarkJCarney of Canada. Congratulated him on his recent election victory and thanked him for the invitation to the G7 Summit in Kananaskis later this month. As vibrant democracies bound by deep people-to-people ties, India and Canada…
— Narendra Modi (@narendramodi) June 6, 2025
കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കാലത്ത് ഇന്ത്യയും കാനഡയുമായുള്ള ബന്ധം വഷളായിരുന്നു.
ലോകത്തിലെ പ്രമുഖ വ്യാവസായിക രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവയുടെ ഒരു അനൗപചാരിക ഗ്രൂപ്പാണ് G7. യൂറോപ്യൻ യൂണിയനും (EU) ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, അന്താരാഷ്ട്ര നാണയ നിധി (IMF), ലോക ബാങ്ക്, ഐക്യരാഷ്ട്രസഭ തുടങ്ങിയ സംഘടനകളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജൂൺ 15 മുതൽ 17 വരെ കാനഡ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ, റഷ്യ-ഉക്രെയ്ൻ സംഘർഷവും പശ്ചിമേഷ്യയിലെ സാഹചര്യവും ഉൾപ്പെടെയുള്ള ആഗോള തലത്തിലെ പ്രധാന വെല്ലുവിളികൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Prime Minister Narendra Modi expressed gratitude to Canadian Prime Minister Mark Carney for inviting him to the G7 Summit in New Delhi, highlighting the strengthening of India-Canada ties and India's participation in global discussions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• 7 hours ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 8 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 8 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 16 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 16 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 17 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 17 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 17 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 17 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 17 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 18 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 18 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 18 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 19 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 20 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 20 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 20 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 21 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 19 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 19 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 20 hours ago