അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
അബൂദബിയില്‍ ബലിപെരുന്നാള്‍ ആഘോഷ വേളയില്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അധികൃതര്‍ പ്രത്യേക മുന്നറിയിപ്പ് പുറത്തിറക്കി. ഇന്നലെ അബൂദബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും അബൂദബി പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സും ചേര്‍ന്നാണ് ഈ അറിയിപ്പ് തയ്യാറാക്കിയത്. ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
.@ADPoliceHQ and @CivilDefenceAD have issued prevention and safety guidelines for the Eid Al Adha holiday, urging community members to adhere to precautionary measures during the celebrations, supporting the continued protection of lives and property in the emirate. pic.twitter.com/6EbFyefhYd
— مكتب أبوظبي الإعلامي (@ADMediaOffice) June 5, 2025
അറിയിപ്പ് പ്രകാരം പൊതുജങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട കാര്യങ്ങള്‍
1) വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം.
2) അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ഒഴിവാക്കണം.
3) അടിയന്തിര സേവനങ്ങള്‍ നല്‍കുന്ന വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ഒഴിവാക്കുക.
4) അശ്രദ്ധവും, സാഹസികവുമായ ഡ്രൈവിംഗ് രീതികള്‍ ഒഴിവാക്കണം.
5) കരിമരുന്നിന്റെ ഉപയോഗം ഒഴിവാക്കണം.
6) ചാര്‍ജറുകള്‍, എക്സ്റ്റന്‍ഷന്‍ കേബിളുകള്‍, മറ്റു ഇലക്ള്‍ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ശ്രദ്ധയോടെ ഉപയോഗിക്കുകയും, ഇവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ചവയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
7) റോഡുകളിലോ, റോഡരികുകളിലോ കുട്ടികള്‍ കളിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൂടാതെ, കുട്ടികള്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം.
8) തുറന്നതും, സുരക്ഷിതമായതുമായ ഇടങ്ങള്‍ വേണം ബാര്‍ബിക്യൂ ഒരുക്കുന്നതിനായി തിരഞ്ഞെടുക്കാന്‍. കൂടാതെ, ബാര്‍ബിക്യൂ ഒരുക്കിയ ശേഷം കല്‍ക്കരി, വിറക് മുതലായവയിലെ തീ പൂര്‍ണ്ണമായും കെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
9) അടിയന്തിര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.
Abu Dhabi authorities have released a special advisory outlining essential precautions to ensure public safety during Eid Al Adha celebrations. The announcement was made by the Abu Dhabi Media Office on June 5, 2025, detailing safety measures to be followed during the festive period.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."