പ്ലസ് വണ്‍: ആദ്യദിനത്തില്‍ ലക്ഷത്തിലേറെ അപേക്ഷകര്‍
മലപ്പുറം: പ്ലസ് വണ്‍ ഏകജാലകം വഴി സംസ്ഥാനത്ത് ആദ്യദിനത്തില്‍ ഒരു ലക്ഷത്തിലേറെ അപേക്ഷകര്‍. ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ വൈകുന്നേരം മൂന്ന് മണിയോടെ 89,369 എണ്ണമായി. ആറു മണിയോടെ ഒരു ലക്ഷം കടന്നു.
മലപ്പുറം ജില്ലയില്‍നിന്നാണ് കൂടുതല്‍ അപേക്ഷകള്‍. 12,062 അപേക്ഷകളാണ് ആദ്യദിനത്തില്‍ ലഭിച്ചത്. പാലക്കാട് 9602, തിരുവനന്തപുരം 7774, എറണാംകുളം 7438 അപേക്ഷകളും ലഭിച്ചു. കോഴിക്കോട് 7168 അപേക്ഷകളാണ് ലഭിച്ചത്. കൊല്ലം 6802, പത്തനംതിട്ട 3709, ആലപ്പുഴ 6466, കോട്ടയം 5804, ഇടുക്കി 3369, തൃശൂര്‍ 6475, വയനാട് 2369, കണ്ണൂര്‍ 6066, കാസര്‍കോട് 4265 അപേക്ഷകളുമാണ് ലഭിച്ചത്.25 വരെയാണ് അപേക്ഷ സ്വീകരിക്കുക.
സ്‌കൂളുകളില്‍ അപേക്ഷകരെ സഹായിക്കാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറന്നിട്ടുണ്ട്. ട്രയല്‍ അലോട്ട്‌മെന്റ് 29ന് നടക്കും. പിഴവുകള്‍ തിരുത്താന്‍ ഇതു വഴി അവസരമുണ്ടാകും. ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 5 നും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12 നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും നടക്കും. ക്ലാസുകള്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും. പിന്നീട് സ്പ്ലിമെന്ററി അലോട്ട്‌മെന്റ് അടക്കം മെറിറ്റ് പ്രവേശനം ജൂലൈ 30 വരെ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."