HOME
DETAILS

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്

  
Web Desk
November 08, 2025 | 8:01 AM

padmanabhaswamy-temple-missing-gold-lie-detector-test-order

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ നിര്‍ണായക ഉത്തരവുമായ കോടതി. ക്ഷേത്രത്തിലെ ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. ഫോര്‍ട്ട് പൊലിസ് നല്‍കിയ അപേക്ഷയിലാണ്  തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സുപ്രധാന ഉത്തരവ്. നുണ പരിശോധനയ്ക്ക് മുന്‍പ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാന്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് എടുത്ത സ്വര്‍ണത്തില്‍ നിന്നാണ് 13 പവന്‍ കാണാതായത്. പൊലിസ് അന്വേഷണം തുടങ്ങിയപ്പോള്‍ മണലില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ നിന്നാണ് സ്വര്‍ണം തിരികെ ലഭിച്ചത്. 

ബോംബ് സ്‌ക്വാഡിന്റെയും പൊലിസിന്റെയും സംയുക്ത പരിശോധനയിലാണ് ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തത്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വര്‍ണം കാണാതായത്. ക്ഷേത്രം മാനേജര്‍ ആണ് പൊലിസില്‍ പരാതി നല്‍കിയത്. 

ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്വര്‍ണം തൂക്കി രേഖപ്പെടുത്തുന്ന രീതി കൃത്യമായി പാലിച്ചിരുന്നോ എന്നും ഏതെങ്കിലും വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വര്‍ണം മാറ്റിവെച്ചതാണോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്.

 

 

English Summary: In the case involving missing gold from the Sree Padmanabhaswamy Temple in Thiruvananthapuram the court has issued a crucial order permitting lie detector polygraph tests on six temple employees The directive was issued by the Thiruvananthapuram Judicial Magistrate Court based on a petition filed by the Fort Police The court also stated that prior written consent must be obtained before conducting the tests



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  3 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  3 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  3 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  3 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  3 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  3 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  3 days ago