HOME
DETAILS

ഗൾഫിന് പുതുപ്രഭാതം

  
May 19, 2024 | 1:28 AM

A new dawn for the Gulf


ദുബൈ: യു.എ.ഇയിലെ പ്രവാസി മലയാളികൾക്ക് നേരിൻ്റെ പുതുപ്രഭാതം സമ്മാനിച്ച് ഗൾഫ് സുപ്രഭാതം ദുബൈ എഡിഷന് പ്രൗഢ ഗംഭീര തുടക്കം. സുപ്രഭാതം ദശവാർഷികാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച എട്ടാം എഡിഷൻ ദുബൈ അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്തു. ഗൾഫ് സുപ്രഭാതം ചെയർമാൻ സൈനുൽ ആബിദ് സഫാരി അധ്യക്ഷനായി. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയരക്ടറുമായ പത്മശ്രീ ഡോ. എം.എ യൂസഫലി ഓൺലൈനിൽ സന്ദേശം നൽകി. ഗൾഫ് സുപ്രഭാതം പ്രത്യേക പതിപ്പ് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു.


ദുബൈയിലെ ഇന്ത്യയുടെ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ദുബൈ മീഡിയ പ്രിൻ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സി.ഇ.ഒ ഫൈസൽ അബ്ദുല്ലയും സന്ദേശം നൽകി. ഗൾഫ് സുപ്രഭാതം ഇ- പേപ്പർ ലോഞ്ചിങ് കേരള പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ. മുരളീധരൻ എം.പി, സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി, സുപ്രഭാതം മാനേജിങ് ഡയരക്ടർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ പ്രഭാഷണം നടത്തി. 


ഗൾഫ് സുപ്രഭാതം ജനറൽ കൺവീനർ സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷാ ബോർഡ് സംസ്ഥാന ചെയർമാൻ കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, 
സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, റസിഡൻ്റ് എഡിറ്റർ സത്താർ പന്തലൂർ, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ പ്രസിഡൻ്റ് ഷുഐബ് തങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികളായ എസ്.എം ജാബിർ, ഷിജു ബഷീർ, ഗൾഫ് സുപ്രഭാതം വൈസ് ചെയർമാൻ ജലീൽ ഹാജി ഒറ്റപ്പാലം, കെ.എസ്. അലി തങ്ങൾ കുന്പോൽ സംസാരിച്ചു. 2014ൽ ആറ് എഡിഷനുകളോടെ പ്രവർത്തനമാരംഭിച്ച സുപ്രഭാതത്തിന് നിലവിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് എഡിഷനുകളുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  10 days ago
No Image

ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം; ഗ്ലോബൽ വില്ലേജിൽ പരിശോധന നടത്തി ദുബൈ മുനിസിപ്പാലിറ്റി

uae
  •  10 days ago
No Image

ചർച്ചയെ കുറിച്ച് പ്രതികരിക്കാനില്ല; എംഎൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ട് വി. ശിവൻകുട്ടി, പി.എം ശ്രീയിൽ സിപിഐ ഇടഞ്ഞുതന്നെ

Kerala
  •  10 days ago
No Image

'മെസ്സി ചതിച്ചാശാനേ'; അർജന്റീനയുടെ വരവിൽ‌ സർക്കാരിനെയും, കായിക മന്ത്രിയെയും പരിഹസിച്ച് വിഡി സതീശൻ

Kerala
  •  10 days ago
No Image

കാര്യങ്ങൾ ചർച്ച ചെയ്യാതെ എംഒയു ഒപ്പുവെക്കാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്: വി.ഡി സതീശൻ

Kerala
  •  10 days ago
No Image

പി.എം ശ്രീയിൽ ഒപ്പിട്ടത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രിമാർ; സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി

Kerala
  •  10 days ago
No Image

ഈ കൈകൾ ചോരില്ല; ഇടിമിന്നൽ ക്യാച്ചിൽ പുത്തൻ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  10 days ago
No Image

പൊലിസ് യൂണിഫോം ധരിക്കാൻ മൂന്ന് വയസുകാരിക്ക് ആ​ഗ്രഹം: യൂണിഫോം മാത്രമല്ല, ആ വേഷത്തിൽ ഒന്ന് കറങ്ങി വരുക കൂടി ചെയ്യാമെന്ന് ദുബൈ പൊലിസ്

uae
  •  10 days ago
No Image

വലിയ വിലക്കുറവുകൾ വാഗ്ദാനം ചെയ്തു നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  10 days ago