HOME
DETAILS

തദ്ദേശ വാര്‍ഡുകള്‍ വെട്ടിമുറിക്കാന്‍ ഓര്‍ഡിനന്‍സ് ; തീരുമാനം പ്രത്യേക മന്ത്രിസഭാ യോഗത്തില്‍

  
Web Desk
May 21 2024 | 04:05 AM

Ordinance to carve out local wards

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ കമ്മിഷന്‍ രൂപീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും. ജനസംഖ്യാനുപാതികമായുള്ള  വാര്‍ഡ് വിഭജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുനഃക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തില്‍ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ 15,962 വാര്‍ഡുകളുണ്ട്. പുനര്‍വിഭജനത്തിലൂടെ 941 വാര്‍ഡുകള്‍ കൂടും. 87 നഗരസഭകളില്‍ മട്ടന്നൂര്‍ ഒഴികെയുള്ളവയിലായി 3,078 വാര്‍ഡും 6 കോര്‍പറേഷനുകളില്‍ 414 വാര്‍ഡുമുണ്ട്. ഇവയിലും ഓരോ വാര്‍ഡ് വീതം കൂടും. മട്ടന്നൂരിലെ വാര്‍ഡ് വിഭജനം നേരത്തേ നടന്നിയിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,080 വാര്‍ഡും 14 ജില്ലാ പഞ്ചായത്തുകളില്‍ 331 ഡിവിഷനുകളുമാണുള്ളത്. 

ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂട്ടുന്ന തരത്തില്‍ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തും. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡാണ് നിലവിലുള്ളത്. ഭേദഗതിയോടെ 14ഉം 24ഉം ആവും. അടുത്ത വര്‍ഷം ഒക്ടോബറില്‍  നടക്കുന്ന തദ്ദേശ  തെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2010 ലാണ് അവസാനം വാര്‍ഡ് വിഭജനം നടന്നത്. 2015ല്‍ ഭാഗികമായ പുനര്‍നിര്‍ണയവും നടന്നു.  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് 2019 ജനുവരിയില്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. 2020 ഫെബ്രുവരിയില്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാര്‍ഡ് വിഭജനം അസാധ്യമായതിനാല്‍ മറ്റൊരു ഓര്‍ഡിനന്‍സിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു. സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവാര്‍ഡുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 2021ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ ജനസംഖ്യാവര്‍ധനവിന്റെ കണക്കില്ല. അതുകൊണ്ടാണ് നിയമഭേദഗതിയും ഓര്‍ഡിനന്‍സും വേണ്ടിവരുന്നത്. 2011ലെ സെന്‍സസ് അനുസരിച്ച് പുനര്‍നിര്‍ണയമാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, ജനസംഖ്യ അടിസ്ഥാനത്തിലുള്ള വാര്‍ഡ് വിഭജനം അനിവാര്യമാണെങ്കിലും സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കരട് തയാറായി നിയമനിര്‍മാണത്തിലേക്ക് പോകുമ്പോഴും ചര്‍ച്ചയുണ്ടായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ണായക തീരുമാനത്തിന് മുന്‍പ് പ്രതിപക്ഷവുമായി എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണം വരുംദിവസങ്ങളില്‍ പ്രതിപക്ഷം കടുപ്പിക്കും. സമീപകാലത്തെ വാര്‍ഡ് വിഭജനനടപടികള്‍ പലതും രാഷ്ട്രീയവിവാദമായിരുന്നു. 

എന്നാല്‍ പ്രതിപക്ഷം പരാതി ഉന്നയിക്കുമ്പോഴും ഭരണപരമായ നടപടിക്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാര്‍ഡ് വിഭജന നടപടികളിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരുമായും ചര്‍ച്ചയുണ്ടാകുമെന്നും പറയുന്നു. വാര്‍ഡുകളുടെ പുനര്‍ നിര്‍ണയം ഇങ്ങനെ 
പുനര്‍നിര്‍ണയത്തിനായി ഡീലിമിറ്റേഷന്‍ കമ്മിഷനെ നിയമിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ചെയര്‍മാനും സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് മുതിര്‍ന്ന ഐ.എ.എസുകാര്‍ അംഗങ്ങളായും കമ്മിഷനിലുണ്ടാകും. കമ്മിഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കും. പുനര്‍നിര്‍ണയത്തിനുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കും. അതിന്റെ കരട് വിജ്ഞാപനം ചെയ്യും. പരാതികളുണ്ടെങ്കില്‍ അറിയിക്കാം. 
അന്വേഷണം നടത്തി ജില്ലാ ആസ്ഥാനത്ത് ഹിയറിങ് നടത്തും. പിന്നീട് അന്തിമ വിജ്ഞാപനം ഇറക്കും.  

മാറ്റിവയ്ക്കണം അഞ്ചു വര്‍ഷം 
67 കോടി
പുതിയ വാര്‍ഡ് വിഭജനം നടപ്പിലായാല്‍ സര്‍ക്കാരിന് അഞ്ചു വര്‍ഷം അധിക ബാധ്യത 67 കോടി രൂപയാണ്. അംഗങ്ങളുടെ ഓണറേറിയം ഇനത്തില്‍ പഞ്ചായത്ത് തലത്തില്‍ മാത്രം പ്രതിമാസം 75 ലക്ഷത്തോളം രൂപ അധികം വേണ്ടിവരും. 
1200 വാര്‍ഡുകള്‍ പുതുതായി വരുമ്പോള്‍ അത്രയും അംഗങ്ങള്‍ക്ക് ഓണറേറിയവും സീറ്റിങ് ഫീസും നല്‍കേണ്ടിവരും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് വ്യത്യസ്ത ഓണറേറിയമാണ്. ഗ്രാമ പഞ്ചായത്ത് അംഗത്തിന് 8,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത് അംഗം, നഗരസഭ അംഗം എന്നിവര്‍ക്ക് 8,600 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 9,800 രൂപയും, കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്ക് 8,200 രൂപയുമാണ് ഓണറേറിയം. ഇതുകൂടാതെ സിറ്റിങ് ഫീസും


ലക്ഷ്യം ഭരണം പിടിക്കല്‍
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കുറച്ചു വോട്ടുകള്‍ക്ക് ഭരണം നഷ്ടമായ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാന്‍ വേണ്ട വോട്ടുബാങ്ക് ഉറപ്പാക്കും വിധം വാര്‍ഡ് വിഭജിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. രാഷ്ട്രീയ ലക്ഷ്യം വച്ച് വാര്‍ഡ് വിഭജിക്കുമ്പോള്‍ വിഭജനം കോടതി കയറിയേക്കും. 
വാര്‍ഡ് പുനര്‍നിര്‍ണയം കൊണ്ട് സമയനഷ്ടവും കേസുമല്ലാതെ കാര്യമായ പ്രയോജനം ഇല്ലെന്ന് തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. വാര്‍ഡുകള്‍ അന്തിമമായി പ്രഖ്യാപിച്ചാലേ വാര്‍ഡുതല വോട്ടര്‍പട്ടികയുണ്ടാക്കാനും പുതുക്കാനുമാവൂ. നടപടികള്‍ സങ്കീര്‍ണവും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണ്. പരാതികളില്‍ തീര്‍പ്പു

 

തീരുമാനം ഏകപക്ഷീയം: പ്രതിപക്ഷ നേതാവ് 
തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ അതിനെ നിയമപരമായി നേരിടും. പുനര്‍നിര്‍ണയത്തിന്റെ പേരില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ഡ് പുനര്‍നിര്‍ണയം യു.ഡി.എഫ് അനുവദിക്കൂ. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാര്‍ഡ് ഉണ്ടാക്കുന്ന പഴയരീതി പിന്തുടരാന്‍ സമ്മതിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago